ഹിജാബ് വിവാദം, വീണ്ടും സംഘർഷം

ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന് കർണാടകയിൽ വീണ്ടും പ്രശ്നങ്ങൾ. മംഗളൂരുവിലെ പി.ദയാനന്ദ പൈ കോളേജിലും പി.സതീഷ് പൈ ഗവണ്‍മെന്‍റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെയും വിദ്യാര്‍ഥികള്‍ തമ്മിളാണ്സം ഘര്‍ഷമുണ്ടായത്.

ഹിജാബ് ധരിച്ച്‌ എത്തിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാന്‍ രണ്ട് കോളേജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹിജാബ് ധരിച്ച്‌ പരീക്ഷയെഴുതിയ പെണ്‍കുട്ടികളെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാര്‍ അനുകൂല പ്രവർത്തകരായ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ വാക്ക് തർക്കത്തിൽ ആവുകയാണ് ഉണ്ടായത്.
ഒടുവിൽ പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. തുടർന്ന് കോളേജുകളിലെ അധികൃതർ സമാധാന ചർച്ചയും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts