കർണാടക ബജറ്റ്: ക്ഷേത്രങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണം ഇല്ലാതാക്കാനുള്ള നടപടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബൊമ്മൈ

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണം ഇല്ലാതാക്കാൻ ആവശ്യമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

2021 ഡിസംബറിൽ, സംസ്ഥാന സർക്കാരിന്റെ പിടിയിൽ നിന്ന് ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാൻ തന്റെ സർക്കാർ നിയമം കൊണ്ടുവരുമെന്ന് ബൊമ്മൈ പ്രഖ്യാപിച്ചിരുന്നു.

കർണാടകയിൽ ഏകദേശം 1,80,000 ക്ഷേത്രങ്ങളുണ്ട്, അതിൽ 35,500 ക്ഷേത്രങ്ങൾ മാത്രമാണ് മുസ്രൈ വകുപ്പിന്റെ കീഴിൽ ഉള്ളത്.

ക്ഷേത്രങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണം എടുത്തുകളയണമെന്ന ദീർഘകാല ആവശ്യം നിലനിൽക്കുന്നുണ്ടെന്നും അത് കൊണ്ടുതന്നെ ഭക്തരുടെ ഈ ആവശ്യങ്ങൾ പരിഗണിച്ച് എൻഡോവ്‌മെന്റ് വകുപ്പിന്റെ പരിധിയിൽ വരുന്ന ക്ഷേത്രങ്ങൾക്ക് സ്വയംഭരണാവകാശം നൽകുമെന്നും വികസന പ്രവർത്തനങ്ങളുടെ വിവേചനാധികാരം ക്ഷേത്രങ്ങളെ ഏൽപ്പിക്കാൻ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും വെള്ളിയാഴ്ച അവതരിപ്പിച്ച 2022-23 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ പറയുന്നു.

നിലവിൽ മുസ്‌രൈ വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. ഗ്രേഡ് എ 205 ക്ഷേത്രങ്ങൾ പ്രതിവർഷം 25 ലക്ഷം രൂപ അധികം വരുമാനം; ഗ്രേഡ് ബിയിൽ പ്രതിവർഷം 5 മുതൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ള 139 ക്ഷേത്രങ്ങൾ; പ്രതിവർഷം 5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള 34,219 ക്ഷേത്രങ്ങളാണ് ഗ്രേഡ് സിയിലുള്ളത്.

2022-23 ബജറ്റിൽ കർണാടകയിലെ തീർഥാടകരുടെ പ്രയോജനത്തിനായി ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തീർഥാടന കേന്ദ്രമായ ശ്രീശൈലയിൽ ഒരു യാത്രാ നിവാസ് കോംപ്ലക്‌സ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായും പദ്ധതിയിൽ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി 85 കോടി രൂപ ചെലവിലാണ് നിർമാണം നടത്തുകയെന്ന് ബജറ്റ് കോപ്പിയിൽ പറയുന്നു. 45 കോടി രൂപ ആദ്യഘട്ട പ്രവൃത്തികൾക്കായി അനുവദിക്കും.

കൂടാതെ, മഹാരാഷ്ട്രയിലെ പണ്ടാരപുര സന്ദർശിക്കുന്ന കർണാടകയിൽ നിന്നുള്ള ഭക്തരെ സഹായിക്കുന്നതിനായി ഒരു അതിഥി മന്ദിരം നവീകരനാവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ “പവിത്ര യാത്ര” എന്ന പദ്ധതി പ്രകാരം തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള ടൂറുകൾ ഡിസ്‌കൗണ്ട് നിരക്കിൽ നടപ്പിലാക്കും. കർണാടകയിൽ നിന്ന് കാശി യാത്ര നടത്തുന്ന 30,000 തീർഥാടകർക്ക് ഒരാൾക്ക് 5000 രൂപ സബ്‌സിഡി സംസ്ഥാന സർക്കാർ നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us