ക്രിക്കറ്റ് വാതുവെപ്പ്; നഗരത്തിൽ കൂട്ട അറസ്റ്റ്

ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് വാതുവെപ്പു നടത്തിയ 117 പേരെ ബെംഗളൂരു നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. ദേവനഹള്ളി, മല്ലേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്ന്  16 ലക്ഷം രൂപയോളം പിടികൂടിയതായാണ് അനൗദ്യോഗിക റിപോർട്ടുകൾ.

പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും കൂടുതലാണ്. പല ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ ഇവർ വാതുവെപ്പുകൾ നടത്തിയിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സി.സി.ബി അറിയിച്ചു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

പിടിയിലായവരെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. 500 രൂപ മുതൽ മുകളിലേക്ക് വലിയ തുകകേള്ക്കാന് ഇവർ പലപ്പോഴും വാതുവെപ്പ് നടത്താറുള്ളതെന്നു പോലീസ് പറഞ്ഞു. രഹസ്യവിവരങ്ങളെത്തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം മൂന്നുദിവസങ്ങളിലായി മല്ലേശ്വരത്തെയും ദേവനഹള്ളിയിലെയും വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts