അതിർത്തിയിൽ പരിശോധനകൾ ശക്തമാക്കി തമിഴ്നാടും കർണാടകയും

ബെംഗളൂരു: കേരളാ അതിർത്തികളിൽ ആർ.ടി.പി.സി.ആർ പരിശോധന കർശനമാക്കി തമിഴ്നാടും കർണാടകയും. 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് വേണമെന്നുള്ള ഉത്തരവ്, തിങ്കളാഴ്‌ച മുതൽ തമിഴ്നാട്‌ നിർബന്ധമാക്കി. കൂടുതൽ പൊലീസ്, ആരോ​ഗ്യ വകുപ്പ് ഉദ്യോഗസ്ത്തരെ ഇതിനായി അതിർത്തിയിൽ വിന്യസിച്ചു. തമിഴ്നാട് കൊവിഡ് പോർട്ടലിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി. വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണ്ണി, മീനാക്ഷീപുരം, ​ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും ഇന്ന് മുതൽ പരിശോധന കർശനമാക്കി. അതിർത്തിയിൽ കേരളവും പരിശോധന കർശനമാക്കിയിട്ടുണ്ട്. വാളയാറിൽ ഇ-പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.…

Read More

കേരള – കർണാടക അതിർത്തിയിൽ കേരളത്തിന്റെ ആർ.ടി.പി.സി.ആർ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് സജ്ജം

ബെംഗളൂരു: കാസറഗോഡ് – മംഗലാപുരം അതിർത്തിയായ തലപ്പാടിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്നു മുതൽ കേരളം സൗകര്യമൊരുക്കി. സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർ.ടി.പി.സി.ആർ. മൊബൈൽ ടെസ്റ്റിങ് യൂണിറ്റാണ് ഒരുക്കുന്നത്. തലപ്പാടിയിൽ കർണാടക ഒരുക്കിയിരിക്കുന്ന കൊവിഡ് പരിശോധന കേന്ദ്രം ഇന്നലെ തകളിക്കാമായി അടച്ചിരുന്നു. ആയതിനാൽ ഉടനടി മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനമെടുത്തത് എന്ന് കാസർ​ഗോഡ് ജില്ലാ കളക്ടർ അറിയിച്ചു. തലപ്പാടിയിലും വാളയാറിലും അതാത് സംസ്ഥാന പൊലീസിന്റെ പരിശേധന ശക്തമാണ്. കർണാടകത്തിലേക്കു യാത്ര തിരിക്കുന്ന കെ.എസ്.ആർ.ടി.സി. സർവീസ് തലപ്പാടി അതിർത്തി വരെ മാത്രമേ ഓടുകയുള്ളു. അവിടെ നിന്ന്…

Read More

മണികണ്ഠ സേവാ സമിതിക്കും മംഗളുരു കേരള സമാജത്തിനും നോർക്കയുടെ അംഗീകാരം

ബെംഗളൂരു : മാനവ സേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനും ആയി നോർക്ക റൂട്സ് പ്രവാസി മലയാളി സംഘടനകൾക്ക് മാനദണ്ഡങ്ങൾക്കു വിദേയമായി അംഗീകാരം നൽകി വരുന്നു. ഇതോടെ കർണാടകയിൽ നിന്നും പതിനൊന്നു സംഘടനകളാണ് നോർക്കയുടെ അംഗീകാരം നേടിയിരിക്കുന്നത്. ദക്ഷിണ കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടുന്ന ആദ്യത്തെ സംഘടനയാണ് മംഗളുരു കേരള സമാജം. സമാജം പ്രസിഡന്റ് ടി . കെ രാജൻ , സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ എന്നിവർ സർട്ടിഫിക്കറ്റ് കൈപ്പറ്റി. മണികണ്ഠ…

Read More

കർണാടകയിൽ ഇന്ന് 1674 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1674 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1376 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.38/%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1376 ആകെ ഡിസ്ചാര്‍ജ് : 2849003 ഇന്നത്തെ കേസുകള്‍ : 1674 ആകെ ആക്റ്റീവ് കേസുകള്‍ : 24280 ഇന്ന് കോവിഡ് മരണം : 38 ആകെ കോവിഡ് മരണം : 36650 ആകെ പോസിറ്റീവ് കേസുകള്‍ : 2909958 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 15,626 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

ക്രിക്കറ്റ് വാതുവെപ്പ്; നഗരത്തിൽ കൂട്ട അറസ്റ്റ്

ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് വാതുവെപ്പു നടത്തിയ 117 പേരെ ബെംഗളൂരു നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. ദേവനഹള്ളി, മല്ലേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്ന്  16 ലക്ഷം രൂപയോളം പിടികൂടിയതായാണ് അനൗദ്യോഗിക റിപോർട്ടുകൾ. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും കൂടുതലാണ്. പല ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ ഇവർ വാതുവെപ്പുകൾ നടത്തിയിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സി.സി.ബി അറിയിച്ചു. പിടിയിലായവരെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. 500 രൂപ മുതൽ മുകളിലേക്ക് വലിയ തുകകേള്ക്കാന് ഇവർ പലപ്പോഴും…

Read More

കുരങ്ങുകളെ വിഷം കൊടുത്ത് കൊന്ന കേസിൽ 15 പേരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ഹസ്സൻ ജില്ലയിലെ ബേലൂരിൽ കുരങ്ങുകൾക്ക് വിഷം കൊടുത്ത് കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ 15 പേർ കസ്റ്റഡിയിൽ. ബേലൂരിന് സമീപത്തുള്ള ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികൾ കുരങ്ങുകളെ കൊല്ലാൻ കാരണമെന്നാണ് സൂചന. ബേലൂരിലെ ഒരു ദമ്പതികളാണ് കുരങ്ങുകൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണം നല്കുന്നതിനിടയിൽ വിഷം വെച്ചതിന്റെ മുഖ്യ ആസൂത്രകരെന്ന് പോലീസിന്റെ അറിയിച്ചു. വനം വകുപ്പും പോലീസും ചേർന്നാണ് ഈ കേസന്വേഷിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച…

Read More

ബെംഗളൂരുവിൽ രാത്രി കർഫ്യൂ കർശനമായി നടപ്പാക്കാൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി), ഉത്തരവിട്ടു

ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ ദിവസേനയുള്ള കോവിഡ് -19 കേസുകളുടെ ക്രമാതീതമായ വർദ്ധനവിന് ബെംഗളൂരു സാക്ഷ്യം വഹിക്കുന്നതിനാൽ, രാത്രി കർഫ്യൂ ഉത്തരവുകൾ കർശനമായി നടപ്പാക്കാൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി), ഉത്തരവിട്ടു . തിങ്കളാഴ്ച വൈകീട്ട് നടന്ന ബിബിഎംപിയും പോലീസ് വകുപ്പും തമ്മിലുള്ള ഏകോപന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കൂടിക്കാഴ്ചയെക്കുറിച്ച് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു, “നിലവിൽ രാത്രി 10:00 മുതൽ പുലർച്ചെ 5:00 വരെ കോവിഡ് അണുബാധയുടെ വ്യാപനം തടയുന്നതിനായി രാത്രി കർഫ്യൂ നിലവിലുണ്ട്. എന്നാൽ ഇത് കർശനമായി…

Read More

മാക്കൂട്ടം ചെക്‌പോസ്റ്റിൽ കർശന പരിശോധന; നിയന്ത്രണങ്ങൾ കർശനമാക്കി കൊടക് ഭരണകൂടം

ബെംഗളൂരു : കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയാതെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മാക്കൂട്ടം ചുരം വഴി കർണ്ണാടകത്തിലേക്കു പോകുന്ന യാത്രക്കാർക്ക് ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കുടക് ഭരണകൂടം. കേരളത്തിൽ നിന്നുള്ളയാത്രക്കാർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റും ചരക്ക് വാഹനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റുമാണ് നിർബന്ധമാക്കിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടക് ജില്ലാ ഭരണകൂടം പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ തടഞ്ഞു നിർത്തിയാണ് പരിശോധന. അതിർത്തിയിൽ കടുത്ത…

Read More

100 ശതമാനം കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നേടുന്ന ആദ്യ ഇന്ത്യൻ നഗരമായി ഭുവനേശ്വർ

കോവിഡ് -19 ന്റെ മൂന്നാം തരംഗത്തെ ഭയന്ന് രാജ്യം വിറങ്ങലിച്ചുകൊണ്ടിരിക്കുമ്പോൾ, 100 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ നഗരമെന്ന നാഴികക്കല്ലാണ് ഒഡീഷയിലെ ഭുവനേശ്വർ കൈവരിച്ചതെന്ന് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) സോണൽ ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ അൻഷുമാൻ റാത്ത് വാർത്താ ഏജൻസിയായ എഎൻഐ- യ്ക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. “ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ ഞങ്ങൾ ലക്ഷ്യമിട്ടിരുന്നു. നഗരത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള ഒൻപത് ലക്ഷം ആളുകളുടെ റെക്കോർഡ് ബിഎംസിക്ക് ഉണ്ട്. അൻഷുമാൻ റാത്ത് പറഞ്ഞു. “റിപ്പോർട്ട് അനുസരിച്ച്,…

Read More
Click Here to Follow Us