അതിർത്തിയിൽ പരിശോധനകൾ ശക്തമാക്കി തമിഴ്നാടും കർണാടകയും

ബെംഗളൂരു: കേരളാ അതിർത്തികളിൽ ആർ.ടി.പി.സി.ആർ പരിശോധന കർശനമാക്കി തമിഴ്നാടും കർണാടകയും. 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് വേണമെന്നുള്ള ഉത്തരവ്, തിങ്കളാഴ്‌ച മുതൽ തമിഴ്നാട്‌ നിർബന്ധമാക്കി.

കൂടുതൽ പൊലീസ്, ആരോ​ഗ്യ വകുപ്പ് ഉദ്യോഗസ്ത്തരെ ഇതിനായി അതിർത്തിയിൽ വിന്യസിച്ചു. തമിഴ്നാട് കൊവിഡ് പോർട്ടലിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണ്ണി, മീനാക്ഷീപുരം, ​ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും ഇന്ന് മുതൽ പരിശോധന കർശനമാക്കി.

അതിർത്തിയിൽ കേരളവും പരിശോധന കർശനമാക്കിയിട്ടുണ്ട്. വാളയാറിൽ ഇ-പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts