കേരള – കർണാടക അതിർത്തിയിൽ കേരളത്തിന്റെ ആർ.ടി.പി.സി.ആർ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് സജ്ജം

ബെംഗളൂരു: കാസറഗോഡ് – മംഗലാപുരം അതിർത്തിയായ തലപ്പാടിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്നു മുതൽ കേരളം സൗകര്യമൊരുക്കി. സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർ.ടി.പി.സി.ആർ. മൊബൈൽ ടെസ്റ്റിങ് യൂണിറ്റാണ് ഒരുക്കുന്നത്.

തലപ്പാടിയിൽ കർണാടക ഒരുക്കിയിരിക്കുന്ന കൊവിഡ് പരിശോധന കേന്ദ്രം ഇന്നലെ തകളിക്കാമായി അടച്ചിരുന്നു. ആയതിനാൽ ഉടനടി മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനമെടുത്തത് എന്ന് കാസർ​ഗോഡ് ജില്ലാ കളക്ടർ അറിയിച്ചു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

തലപ്പാടിയിലും വാളയാറിലും അതാത് സംസ്ഥാന പൊലീസിന്റെ പരിശേധന ശക്തമാണ്. കർണാടകത്തിലേക്കു യാത്ര തിരിക്കുന്ന കെ.എസ്.ആർ.ടി.സി. സർവീസ് തലപ്പാടി അതിർത്തി വരെ മാത്രമേ ഓടുകയുള്ളു. അവിടെ നിന്ന് മംഗലാപുരം നഗരത്തിലേക്ക് കർണാടക കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts