കുരങ്ങുകളെ വിഷം കൊടുത്ത് കൊന്ന കേസിൽ 15 പേരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ഹസ്സൻ ജില്ലയിലെ ബേലൂരിൽ കുരങ്ങുകൾക്ക് വിഷം കൊടുത്ത് കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ 15 പേർ കസ്റ്റഡിയിൽ. ബേലൂരിന് സമീപത്തുള്ള ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികൾ കുരങ്ങുകളെ കൊല്ലാൻ കാരണമെന്നാണ് സൂചന.

  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!

ബേലൂരിലെ ഒരു ദമ്പതികളാണ് കുരങ്ങുകൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണം നല്കുന്നതിനിടയിൽ വിഷം വെച്ചതിന്റെ മുഖ്യ ആസൂത്രകരെന്ന് പോലീസിന്റെ അറിയിച്ചു. വനം വകുപ്പും പോലീസും ചേർന്നാണ് ഈ കേസന്വേഷിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ബേലൂർ-സക്‌ലേഷ്പുര റോഡിൽ 38 കുരങ്ങുകളെ കൊന്നു ചാക്കിലാക്കിയ നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി നദിയിൽ വീണ് ബെംഗളൂരു ടെക്കി മുങ്ങിമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us