ബെംഗളൂരു : ദിനം പ്രതി മാറുന്ന ലോക്ക് ഡൗൺ നിയമങ്ങൾ ഓരോരുത്തരേയും ചെറിയ രീതിയിലല്ല വലക്കുന്നത്.
ചിലപ്പോൾ ഹോം ക്വാറൻ്റീൻ ചിലപ്പോൾ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഉള്ള വ്യവസ്ഥകൾ വിവരിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിൽ.
കർണാടകയിൽ ജില്ലാന്തര യാത്രകൾ നടത്താൻ പാസുകളുടെ ആവശ്യമില്ല, ഇവരെ ക്വാറൻ്റീൻ ചെയ്യുകയുമില്ല.
രോഗ തീവ്രത കൂടിയ സംസ്ഥാനങ്ങളായ തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരെ 7 ദിവസം സർക്കാർ നിരീക്ഷണ(ഇൻസ്റ്റിറ്റ്യൂഷണൽ)ത്തിലേക്ക് മാറ്റും ആദ്യ 7 ദിവസം രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ അടുത്ത ഏഴു ദിവസം ഹോം ക്വാൻ്റീനിൽ പോകാം.
സി.എം.ആർ.അംഗീകൃത ലാബുകളിൽ നിന്ന് 2 ദിവസത്തിനുള്ളിൽ ടെസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ 14 ദിവസം ഹോം ക്വാറൻറീനിൽ പോകാം.
മുകളിൽ കൊടുത്ത സംസ്ഥാനത്ത് നിന്നു വരുന്ന ഗർഭിണികൾ, 80 വയസിന് മുകളിൽ പ്രായമുള്ളവർ, 10 വയസിന് താഴെയുള്ള കുട്ടികൾ, കാൻസർ, പക്ഷാഘാതം, വൃക്ക രോഗികൾ എന്നിവർക്ക് 14 ദിവസം ഹോം ക്വോറൻ്റീൻ ആണ് നിർദേശിച്ചിട്ടുള്ളത്.
മുകളിൽ കൊടുത്ത സംസ്ഥാനങ്ങളിൽ നിന്ന് അല്ല വരുന്നത് എങ്കിൽ രോഗലക്ഷണം ഇല്ലാത്തവർക്ക് 14 ദിവസം ഹോം ക്വോറൻറീൻ ആണ് നിർദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന മന്ത്രിമാർ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് 14 ദിവസത്തെ ഹോംക്വോറൻ്റീൻ ആണ് സർക്കാർ നിദ്ദേശം.
വിമാനത്തിലോ തീവണ്ടിയിലോ യാത്ര ചെയ്യുന്നവർ നിർബന്ധമായും സേവസിന്ധു പോർട്ടലിൽ റജിസ്റ്റർ ചെയ്യണം, അതിൽ നിന്ന് ലഭിക്കുന്ന അക്ക്നോളജ്മെൻറ് അനുമതിയായി കണക്കാക്കാം.
സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ നിർബന്ധമായും സേവ സിന്ധു വഴി പാസിന് അപേക്ഷിച്ച് അപ്രൂവൽ ലഭിച്ച് ഇ പാസ് കിട്ടിയതിന് ശേഷം മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടുകയുള്ളൂ.
രാജ്യാന്തര യാത്രക്കാരെ ആദ്യം 7 ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിലേക്ക് അയക്കും ലക്ഷണങ്ങൾ ഇല്ലെങ്കിൽ അടുത്ത 7 ദിവസം ഹോം ക്വാറൻ്റീനിലേക്ക് മാറാം.
രാജ്യാന്തര യാത്രക്കാരായ ഗർഭിണികൾ, 80 വയസിന് മുകളിൽ പ്രായമുള്ളവർ, 10 വയസിന് താഴെയുള്ള കുട്ടികൾ, കാൻസർ, പക്ഷാഘാതം, വൃക്ക രോഗികൾ എന്നിവർക്ക് കോവിഡ് – 19 ടെസ്റ്റിന് ശേഷം 14 ദിവസം ഹോം ക്വോറൻ്റീൻ ആണ് നിർദേശിച്ചിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Quarantine guidelines for International/National/Local traveler.https://t.co/LowU4NuFqq@CMofKarnataka @BSYBJP @sriramulubjp @KarnatakaVarthe @BlrCityPolice @blrcitytraffic @NammaBESCOM @BMTC_BENGALURU @publictvnews @suvarnanewstv @tv9kannada pic.twitter.com/PDNr2qpBTm
— K’taka Health Dept (@DHFWKA) May 28, 2020