പിഴത്തുക ഉയർത്തിയത് ഫലം കണ്ടുവോ? നഗരത്തിൽ ഗതാഗത നിയമലംഘനത്തെ തുടർന്നുള്ള കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു.

ബെംഗളൂരു : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക ഉയർത്തിയതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതായി കണക്കുകൾ.

ഈ വർഷം ആദ്യത്തെ 6-7 മാസം ദിവസവും 25000 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു എങ്കിൽ സെപ്റ്റംബറിൽ അത് 20000 ആകുകയും, ഒക്ടോബർ, നവംബറിൽ 16000 ൽ എത്തി നിൽക്കുകയും ചെയ്തു.

സെപ്റ്റംബർ 3ന് ആണ് പുതുക്കിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽ വന്നത് ,ഇതേ മാസം 22 ന് നിരക്കുകളിൽ ചില കുറവുകൾ വരുത്തുകയും ചെയ്തു.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

അതേ സമയം സർക്കാറിന് ലഭിച്ച പിഴത്തുകയിൽ വൻ വർദ്ധനവുണ്ട്.

പിഴ സംഖ്യ വർദ്ധിച്ചതിനാൽ ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ പോലീസ് കൂടുതൽ കഠിനമായി നിയമം പാലിക്കാത്തതാണ് കേസുകൾ കുറയാൻ കാരണം എന്നും ഒരഭിപ്രായമുണ്ട്.

വൻ തുക പിഴയായി കൊടുത്ത് ചലാൻ വാങ്ങുന്നതിനേക്കാൾ നല്ലത് ട്രാഫിക് പോലീസുകാർക്ക് ചെറിയ തുക “കൈമടക്ക് ” നൽകി രക്ഷപ്പെടുന്നത് കൊണ്ടാണ് കേസുകൾ കുറഞ്ഞത് എന്ന് അഭിപ്രായമുള്ളവരുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts