അതിര്‍ത്തിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച ബസ് സര്‍വീസ് പുനരാരംഭിച്ചു.

ബെംഗളൂരു: പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച കര്‍ണാടക ആര്‍ ടി സി യുടെ സര്‍വീസുകള്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു.കര്‍ണടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ആണ് പ്രശ്നങ്ങള്‍ ആരംഭിച്ചതും മഹാരാഷ്ട്രയിലേക്ക് ഉള്ള അന്തര്‍ സംസ്ഥാന ആര്‍ ടി സി സര്‍വീസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതും. സംസ്ഥാനത്തെ മറാത്ത സംസാരിക്കുന്ന ആളുകള്‍ കൂടുതല്‍ ജീവിക്കുന്ന സ്ഥലത്ത് മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ സമ്മേളനത്തില്‍ എന്‍.സി.പി.എം എല്‍ എ രാജേഷ്‌ പാട്ടീലിനെ പങ്കെടുപ്പിക്കാന്‍ ഉള്ള നീക്കത്തെ കര്‍ണാടക അനുകൂല സംഘടനകള്‍ എതിര്‍ത്തതോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേ തുടര്‍ന്ന് ശിവ സേന…

Read More

ബന്ദിപ്പൂരിൽ പുതുവത്സരാഘോഷത്തിന് വനംവകുപ്പിന്റെ നിയന്ത്രണം

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിൽ ആഘോഷം നടത്തുന്നത് തടയാനാവശ്യമായ എല്ലാ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കടുവസങ്കേതത്തിന്റെസമീപത്തുള്ള റിസോർട്ടുകളിലും ഹോംസ്റ്റേകളിലും പുതുവത്സരാഘോഷത്തിന് കർണാടക വനംവകുപ്പിന്റെ നിയന്ത്രണം. ഉച്ചത്തിൽ പാട്ടും ബഹളവും ഉണ്ടാകരുതെന്നും നിയന്ത്രിതമായി മാത്രമേ ആഘോഷങ്ങൾ പാടുള്ളൂവെന്നും വനംവകുപ്പ് നിർദേശിച്ചു. ഡി.ജെ. പാർട്ടി, അനിയന്ത്രിതമായ വെളിച്ചം, കാമ്പ് ഫയർ എന്നിവയ്ക്കു വിലക്കുണ്ട്. വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ 30 മുതൽ ജനുവരി ഒന്നുവരെയുള്ള ബുക്കിങ് റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ ഗസ്റ്റ് ഹൗസ് അടച്ചിടും.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ കുത്തിക്കൊന്നു.

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ കുത്തിക്കൊന്നു. ഫക്രുദ്ദീൻ സാബ് നദഫ്(52) ആണ് മരിച്ചത്. ഹുബ്ബള്ളിയിലെ നാവൽഗുണ്ഡ് ടൗണിലെ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ച നദഫ് ബസവേശ്വര നഗറിലെ സമീപത്തെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സമീപവാസികൾ വിഷയം അറിയുകയും നാട്ടുകാർ ചേർന്ന് അയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇയാളെ ഞായറാഴ്ച കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Read More

പിഴത്തുക ഉയർത്തിയത് ഫലം കണ്ടുവോ? നഗരത്തിൽ ഗതാഗത നിയമലംഘനത്തെ തുടർന്നുള്ള കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു.

BANGALORE TRAFFIC POLICE

ബെംഗളൂരു : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക ഉയർത്തിയതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതായി കണക്കുകൾ. ഈ വർഷം ആദ്യത്തെ 6-7 മാസം ദിവസവും 25000 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു എങ്കിൽ സെപ്റ്റംബറിൽ അത് 20000 ആകുകയും, ഒക്ടോബർ, നവംബറിൽ 16000 ൽ എത്തി നിൽക്കുകയും ചെയ്തു. സെപ്റ്റംബർ 3ന് ആണ് പുതുക്കിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽ വന്നത് ,ഇതേ മാസം 22 ന് നിരക്കുകളിൽ ചില കുറവുകൾ വരുത്തുകയും ചെയ്തു. അതേ സമയം സർക്കാറിന് ലഭിച്ച പിഴത്തുകയിൽ വൻ…

Read More
Click Here to Follow Us