“ബെംഗളൂരു മലയാളീസ് ഡാ…” കണ്ണൂർ എക്സ്പ്രസ് യശ്വന്ത് പുരയിലേക്ക് തിരിച്ച് കൊണ്ടുവരാൻ അനുമതി തേടി ദക്ഷിണ പശ്ചിമ റെയിൽവേ ഡി.ജി.എമ്മിന്റെ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ;ഒന്നിച്ചു നിന്നാൽ എന്തും നേടിയെടുക്കാമെന്ന ആത്മവിശ്വാസത്തിൽ മലയാളികൾ;ഇതൊരു തുടക്കം മാത്രം.

ബെംഗളുരു : നഗരത്തിലെ മലയാളികൾ ഒന്നിച്ച് നിന്നപ്പോൾ ആവശ്യങ്ങൾ കയ്യെത്തിപ്പിടിക്കാവുന്നത് ആണ് എന്ന് മനസ്സിലാക്കുന്ന ഒരു വിജയത്തിന്റെ വാർത്തയാണ് ഇത് .

അതെ യശ്വന്ത് പുരിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര തിരിച്ചിരുന്ന ട്രെയിൽ പല കാരണങ്ങൾ പറഞ്ഞ് റെയിൽവേ ബാനസവാഡിയിലേക്ക് മാറ്റുകയായിരുന്നു.

പിന്നെ നടന്നത് ചരിത്രം വിവിധ മലയാളി സംഘടനകൾ തുടർച്ചയായ പ്രക്ഷോഭം നടത്തുകയും പല വിധത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെ റെയിൽവേ മുട്ടുമടക്കുകയായിരുന്നു.

അവസാനം ഒരാഴ്ച മുൻപാണ് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ രണ്ടാമതും കാണുകയും ആവശ്യം ഉന്നയിക്കുകയും ചെയ്തത്.

റെയിൽവേ മന്ത്രി ഉടൻ തന്നെ ബെംഗളൂരു ഡി.ആർ.എം ന് ഉത്തരവ് നൽകുകയായിരുന്നു. ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് ബെംഗളൂരു വാർത്തയായിരുന്നു.

ഇപ്പോൾ ഏറ്റവും പുതിയതായി ഉള്ള വിവരം തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ ഉള്ളതിനാൽ ഒരു തീരുമാനമെടുക്കാൻ റെയിൽവേക്ക് കഴിയില്ല, അതിനാൽ ജനങ്ങളുടെ ആവശ്യം മൂലം യശ്വന്ത് പൂരിൽ നിന്നുള്ള 16527/28 ന്റെ സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണ പശ്ചിമ റെയിൽവേ ഡെപ്യൂട്ടി ജനറൽ മാനേജർ ഇ.വിജയ കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കുമാറിന് കത്തയച്ചിരിക്കുകയാണ്.

റെയിൽവേയെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനമെടുപ്പിക്കുന്നതിൽ നഗരത്തിലെ മലയാളികൾ കാണിച്ച ഒരു ഒരു ഒത്താരുമ അന്യാദൃശമാണ് കർണാടക കേരള ട്രാവലേഴ്സ് ഫോറം(കെ കെ ടി എഫ്), ദീപ്തി വെൽഫെയർ അസോസിയേഷൻ, കേരള സമാജം, ബി ജെ പി മലയാളി സെൽ, കർണാടക പ്രവാസി കോൺഗ്രസ്, മലബാർ മുസ്ലീം അസോസിിയേഷൻ, കെ എം സി സി, യുഎൻഎ അടക്കമുള്ള നിരവധി സംഘടനകൾ പ്രത്യക്ഷ സമരത്തെ മുന്നിൽ നിന്ന് നയിച്ചു.

കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, സദാനന്ദ ഗൗഡ, ശോഭ കരന്തലാ ജെ എം പി എന്നിവരും വിഷയത്തിൽ ഇടപെട്ടു. പെരുമാറ്റ ചട്ടം തടസ്സമാകില്ലെങ്കിൽ യശ്വന്ത് പൂരിലേക്ക് നമ്മുടെ ട്രെയിൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ബെംഗളൂരു മലയാളികൾ.

ബെംഗളൂരു മലയാളികളുടെ പോരാട്ടത്തിന്റെ നാൾവഴികൾ താഴെ വായിക്കാം..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us