ഇനി ആ പ്രതീക്ഷയും വേണ്ട;തിരക്ക് കുറക്കാന്‍ ഞായറാഴ്ച കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല;പ്രതീക്ഷകളുടെ പാളംതെറ്റിയത് മെക്കാനിക്കല്‍ വിഭാഗത്തിന്റെ നിസ്സഹകരണം മൂലം.

ബെംഗളൂരു : അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും തിരക്ക് കൂടുതല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള ദിവസമായ ഇന്ന് (ഞായറാഴ്ച ) ഒരു സ്പെഷ്യല്‍ ട്രെയിന്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഓടിക്കാനുള്ള റെയില്‍വേയുടെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി റെയില്‍വേ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നിസ്സഹകരണം.

ആവശ്യമായ ജീവനക്കാര്‍ ഇല്ലെന്നു പറഞ്ഞു തിരുവനന്തപുരം സ്റ്റേഷനിലെ മെക്കാനിക്കല്‍ വിഭാഗം എതിര്‍ത്തതോടെ തിരുനെല്‍വേലിയില്‍ നിന്ന് ട്രെയിന്‍ ആരംഭിക്കാന്‍ ഉള്ള ശ്രമം നടത്തി,എന്നാല്‍ തിരുനെല്‍വേലിയിലും മധുരയിലും കോച്ചുകളുടെ അറ്റകുറ്റപ്പണി നടത്തി നല്‍കാന്‍ ആകില്ലെന്ന് അവിടത്തെ മെക്കാനിക്കല്‍ വിഭാഗവും  അറിയിച്ചു എന്നാണ് ആക്ഷേപം.

ഏറ്റവും തിരക്കുള്ള ഞായറാഴ്ച് സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ സഹകരിക്കാതിരുന്ന മെക്കാനിക്കല്‍ വിഭാഗത്തിന് എതിരെ ഒരു വിഭാഗം റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.അടിയന്തിര സാഹചര്യം ഉണ്ടായിട്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാത്ത വിഭാഗത്തിന് എതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അതൃപ്തി ഉണ്ട്.

കേരളത്തിനു പുതിയ ട്രെയിനുകൾ ലഭിക്കാത്തത് ഇവരുടെ നിഷേധാത്‌മക നിലപാട് മൂലമാണെന്നും പരാതിയുണ്ട്. റെയിൽവേ ബോർഡിൽനിന്നും ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്നും ഏതെങ്കിലും ട്രെയിനോടിക്കാൻ തരട്ടെ എന്ന് ചോദിച്ചാൽ വേണ്ട, ഇവിടെ സൗകര്യമില്ലെന്ന മറുപടിയാണ് ഇവർ നൽകാറുള്ളത്.

എന്നാൽ സൗകര്യം ഒരുക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് കൃത്യമായ ഉത്തരമില്ല.

http://bangalorevartha.in/archives/36320

http://bangalorevartha.in/archives/36329

http://bangalorevartha.in/archives/36378

[catlist id=2399]

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us