ബെംഗളൂരു :ഹൈവെകൊളള സംഘത്തിന്റെ ആക്രമത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഞെട്ടലിൽനിന്നും വിമുക്തനാവാതെ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും മുൻ മസ്കത്ത് കെഎംസിസി നേതാവുമായിരുന്ന സി.കെ.വി.യൂസഫ്.
രണ്ടു ദിവസം മുന്‍പ് ബെംഗളൂരുവിൽനിന്നും കാറിൽ നാട്ടിലേക്കുളളയാത്രയിലാണ് കേട്ടുകൾവിമാത്രമുളള ഹൈവെകൊളള സംഘത്തെ അദ്ധേഹം നേരിടേണ്ടി വന്നത്.
സന്ധ്യയോടെ ബെംഗളൂരുവിൽനിന്നും നാട്ടിലേക്ക് പുറപ്പെട്ട അദ്ധേഹത്തോടൊപ്പം രണ്ട് ചെറുപ്പക്കാരുമുണ്ടായിരുന്നു.ഗുണ്ടൽപേട്ട ബത്തേരി വഴി പോകാനായാരുന്നു ഉദ്ദേശം എന്നാല്‍ നിർഭാഗ്യവശാൽ അവിടെഎത്തുമ്പോൾത്തേക്കും വനപാതയിലെ ഗൈറ്റടച്ചു.
അത്യാവശ്യമായ് വീട്ടിലെത്തേണ്ടതിനാൽ വാഹനം കുട്ട വഴി തിരിച്ചുവിട്ടു ഏകദേശം രാത്രി പന്ത്രണ്ട് മണിആയതോടെ മൈസൂർ വിരാജ്പേട്ട ഹൈവെയിൽ അല്ലൂർ എന്ന സ്ഥത്തെത്തിയപ്പോൾ യാത്രാ ക്ഷീണമകറ്റാൻ റോഡരികിലെ ചായപ്പീടികയുടെ അടുത്ത് കാർ നിർത്തി ചായ ഓഡർചെയ്തു അൽപ്പനേരം കഴിഞ്ഞപ്പോൾ ആറ് പേരടങ്ങുന്ന സംഘം വാഹനത്തിൽ അവിടെയെത്തി കടയിൽനിന്നും എന്തോവാങ്ങിച്ചു പിന്നീട് ഇവരുടെ അടുത്തുവന്നു നാടും പേരും പോകുന്ന സ്ഥലവും ചോദിച്ചു കുറച്ച് സമയം കഴിഞ്ഞപ്പോൾ തിരിച്ചുപോയി.
ശേഷം അഞ്ച് മിനുട്ട് കഴിഞ്ഞു വീണ്ടും വന്നു അവിടെനിന്ന് മദ്യപിക്കാൻ തുടങ്ങി അപകടം മണത്ത ഇവർ പുറപ്പെടാതെ അവിടെതന്നെയിരുന്നു.ഒരുമണിക്കൂറായതിന് ശേഷവും അവർ അവിടംവിട്ട് പോകാതിരുന്നപ്പോൾ യൂസുഫ് കാറിൽ കേറി വളരെ വേഗത്തിൽ യാത്ര ആരംഭിച്ചു.
ഏകദേശം ഒരുകിലോമീറ്റർ പിന്നിട്ടപ്പോൾ അക്രമിസംഘത്തിന്റെ വാഹനം അതിവേഗം യൂസുഫിന്റെ കാറിനെ മറികടന്നു അൽപ്പമകലെ ബ്രേക്കിട്ടു രണ്ടുപേർ ചാടിയിറങ്ങി ഇവരുടെ വാഹനം മറികടന്നയുടൻ യൂസഫ് കാറിന്റെ വേഗതകുറച്ചതിനാൽ പെട്ടന്ന് അവിടെനിന്നും തിരിച്ച് മുമ്പ് ചായകുടിച്ച കടയുടെ അടുത്ത് വന്നു.
അപ്പോൾ അക്രമി സംഘവും അവരുടെ വണ്ടി തിരിച്ചുവരുന്നത് യൂസഫ് കണ്ണാടിയിൽകൂടി കണ്ടു ചായകടയുടെ അടുത്തെത്തിയപ്പോൾ പിന്നാലെ അവരുണ്ടായിരുന്നില്ല.
കടക്കാരനോട് സംഭവം പറഞ്ഞു അയാൾ യൂസുഫിനെയും കൂടെയുണ്ടായിരുന്നവരെയും ആശ്വസിപ്പിച്ചു കുടിക്കാൻ ചൂട് വെളളം കൊടുത്തു പേടിച്ച് വിറച്ച ഇവർക്ക് വെളളം പോലും കുടിക്കാൻ കഴിഞ്ഞില്ല.
ഏതെങ്കിലും വാഹനം വന്നാൽ പിന്നാലെ പോയാൽ മതിയെന്ന് കടക്കാരൻ നിർദേശിച്ചു പക്ഷെ അക്രമികളുടെ അടുത്തിനിന്ന് ഒരു പ്രാവശ്യം രക്ഷപ്പെട്ട ഇവർ വീണ്ടുമൊരു ഭാഗ്യ പരീക്ഷണത്തിന് തയ്യാറെല്ലെന്ന് പറഞ്ഞു.
കുറച്ച് സമയം അവിടെയിരുന്നു സമയം രാത്രി രണ്ട് മണിയോടടുത്തു ബെംഗളൂരു കെഎംസിസി ഉപാധ്യക്ഷൻ അനുഗ്രഹ ശംസുദ്ധീൻ,എസ് ടി സി എച്ച് പാലിയേറ്റീവ് വിംങ്ങ് കൺവീനർ ടി.ടി.കെ ഈസ്സ,സിറാജ് കൊല്ലത്തി സുഹൃത്തായ മഹമൂദ് എന്നിവര്‍ അവിടെയെത്തി.
മുന്നോട്ടുളള യാത്ര ഒരു ചോദ്യചിഹ്നമായ് തുറിച്ചു നോക്കുബോൾ മുന്നിൽ പ്രത്യക്ഷപ്പെട്ട നാൽവൽ സംഘത്തോട് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു ചായക്ക് ഓർഡർ ചെയ്തു പതുക്കെ അതും കുടിച്ചു സി.കെ.വി മുന്നിലും ശംസുദ്ധീനും സുഹുർത്തുക്കളും തൊട്ടു പിന്നിലുമായ് യാത്ര ആരംഭിച്ചു അക്രമി സംഘത്തെയോ അവരുടെ വാഹനത്തെയോ പിന്നീട് എവിടെയും കണ്ടില്ല .
ഒരു പക്ഷെ സി.കെ.വി യുടെ വാഹനം പെട്ടന്ന് തിരിക്കാൻ പറ്റാത്ത സ്ഥലത്തായിരുന്നുവെക്കിൽ കൊളള സംഘത്തിന്റെ അക്രമണത്തിന്നും, പിടിച്ചു പറിക്കും ഇരയാവുമായിരുന്നു.
ദക്ഷിണേന്ത്യയിൽത്തന്നെ ഏറ്റവുമധികം കൊളളസംഘങ്ങൾ വിലസുന്ന ദേശീയ പാതയാണ് ബെംഗളൂരു മൈസൂർ ഹൈവെ കേരളത്തിൽനിന്നുളള വാഹനങ്ങളെ നോട്ടമിട്ടാണ് കൊളള സംഘം രാത്രിയിൽ റോന്തുചുറ്റുന്നത് ഇതിൽ മലയാളികളും വിദ്യാർത്ഥികളും ഉണ്ടെന്ന് സമീപകാലത്ത് പിടിക്കപ്പെട്ടവരിൽനിന്നും വ്യക്താമവുന്നു.
ഈ റൂട്ടിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ പക്കൽ സ്വർണ്ണാഭരണങ്ങളും അതേപോലെ പുരുഷൻമാർ കൂടുതലും ബിസിനസ്സ് ആവശ്യാർത്ഥം പോകുന്നതിനാൽ കൈവശം പണം ഉണ്ടാകുമെന്നും അക്രമിസംഘം മനസ്സിലാക്കിയതിനാലാണ് ഇവിടം അവരുടെ വിഹാരകേന്ദ്രമായി മാറിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.