പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് യുവതിയെ റോഡിൽ വച്ച് 12 തവണ കുത്തി;കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല;സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു.

ബെംഗളൂരു : ഒരു യുവാവ് യുവതിയെ റോഡിലിട്ട് കുത്തിപ്പരിക്കേൽപ്പിക്കുന്ന വീഡിയോ ഏതാനും മണിക്കൂറുകളായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവം നടന്നത് മംഗളൂരുവിലെ ദർലക്കട്ടെയിലെ ബാഗംബില എന്ന സ്ഥലത്താണ്.

സ്വദേശിയായ ദീക്ഷ (20)യെ ശക്തി നഗറിൽ താമസിക്കുന്ന സുഷാന്ത് (22) ആണ് മാരകായുധം കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചത് എന്ന് പോലീസ് പറയുന്നു.

സുഷാന്ത് ഒരു ഡാൻസർ ആണ് ,മുൻപ് പരസ്പരം പരിചയം ഉണ്ടായിരുന്നു.ദീക്ഷ കർക്കലയിലേക്ക് എം ബി എ പഠിക്കാൻ പോയതിനെ തുടർന്നുണ്ടായ അകൽച്ചയാണ് യുവാവിൽ നിന്നും ഇങ്ങനെ ഒരു നടപടി ഉണ്ടാവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു

വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ ദീക്ഷയുടെ വീടിന് സമീപമെത്തിയ സുഷാന്ത് റോഡിൽ വച്ച് യുവതിയെ 12 പ്രാവശ്യം കത്തിയെടുത്ത് കുത്തുകയായിരുന്നു. അതിന് ശേഷം സ്വയം കഴുത്ത് മുറിക്കാനും ശ്രമിച്ചു.

യുവതിയുടെ നില ഗുരുതരമായി തുടരുന്നു, ഈ സംഭവങ്ങളെല്ലാം സമീപത്തെ വീട്ടിലെ രണ്ടാം നിലയിൽ നിന്ന് ആരോ മൊബൈലിൽ പകർത്തിയതാണ് പ്രചരിക്കപ്പെടുന്നത്.

  ബെംഗളൂരുവിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര

വീഡിയോയിൽ പകർത്തിയ ആൾ യുവതിയോട് അടുത്തേക്ക് പോകല്ലേ എന്ന് വിളിച്ചു പറയുന്നതും കേൾക്കാം, ഉടൻ തന്നെ ആംബുലസ് വരുന്നതും യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് വീഡിയോവിൽ വ്യക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ
[masterslider id="10"]

Related posts

Click Here to Follow Us