കാർ മീഡിയനിൽ തട്ടി 5 തവണ കീഴ്മേൽ മറിഞ്ഞു;അപകടത്തിൽ 7 പേർ മരിച്ചു;മൃതദേഹങ്ങൾ കാറിന് പുറത്തേക്ക് ചിതറിത്തെറിച്ചു.

ബെംഗളൂരു : തുമുക്കുരു ജില്ലയിലെ കുനിഗലിൽ ആണ് സംഭവം, പതിനൊന്ന് പേർ സഞ്ചരിച്ച ഇന്നോവ കാർ മീഡിയനിൽ തട്ടി 5 പ്രാവശ്യം കീഴ്മേൽ മറിഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തിൽ എഴു പേർ മരിച്ചു, പരിക്കുപറ്റിയവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും നഗരത്തിലെ നിംഹാൻസിലും പ്രവേശിപ്പിച്ചു.

ബെംഗളൂരുവിലെ സഞ്ജയ് ഗാന്ധി നഗറിൽ താമസിക്കുന്ന നാഗമ്മ (47), സെൽവി (48), തിരുമണി (46), നിർമ്മല (51) ,കാളിദാസ് (50), ഉമ (42), വീരമ്മ (51) എന്നിവരാണ് മരിച്ചത്.

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

3 മൃതദേഹങ്ങൾ കാറിന്റെ വെളിയിലായി റോഡിൽ നിന്നാണ് ലഭിച്ചത്, 4 മൃതദേഹങ്ങൾ അകത്തു നിന്നും ലഭിച്ചു.

ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിൽ ഇടിച്ചതായിരിക്കും എന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരു – മംഗളൂരു ഹൈവെയിൽ ഇന്നലെ 3.30 ഓടെയാണ് അപകടം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts