ഓട്ടോ ഡ്രൈവർമാർ അമിത ചാർജ് ഈടാക്കുന്നതായി പരാതി

ബെംഗളൂരു: ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഉയർത്തി മാസങ്ങൾ പിന്നിട്ടിട്ടും ഫെയർ മീറ്റർ പരിഷ്കാരിക്കാൻ ഡ്രൈവർമാർ തയ്യാറാവുന്നില്ല. യാത്രക്കാർ ആവശ്യപ്പെട്ടാലും മീറ്റർ പ്രവർത്തിപ്പിക്കാൻ ഓട്ടോ ഡ്രൈവർമാർ തയ്യാറാവാത്ത സ്ഥിതിയാണ്. ഒപ്പം അമിത ചാർജ് ഈടാക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ഡിസംബർ മാസം ആണ് മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തിയത്, പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 15 രൂപ എന്ന നിരക്കിൽ ആയിരുന്നു നിശ്ചയപ്പെടുത്തിയത്. എന്നാൽ ഇപ്പോഴും പഴയ ഫെയർ മീറ്ററിൽ തന്നെയാണ് ഓട്ടോകൾ ഓടിക്കൊണ്ടിരിക്കുന്നത്. ഡ്രൈവർമാർക്ക് തോന്നിയ നിരക്കാണ് യാത്രക്കാരിൽ നിന്നും നിലവിൽ ഈടാക്കുന്നത്. വ്യാപക പരാതികൾ ഉയർന്നത്തോടെ അധികൃതർ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts