ബെംഗളൂരു മലയാളികളോട് കാണിക്കുന്ന റെയിൽവേയുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തം

ബെംഗളൂരു: യാത്രാദുരിതം അനുഭവിക്കുന്നവരോട് കാണിക്കുന്ന റെയിൽവേയുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തം.

സ്വകാര്യ ബസ്സ് പണിമുടക്ക് നേരിടാനെന്ന പേരിൽ കഴിഞ്ഞ ദിവസം വളരെ വൈകി പ്രഖ്യാപിച്ച കൊച്ചുവേളി സ്പെഷ്യലും കൂടാതെ തിരക്കില്ലാത്ത ദിവസം തിരിച്ച് കൊച്ചുവെളിയിൽ നിന്ന് കെ.ആർ. പുരത്തേക്കുള്ള തീവണ്ടിയും ആർക്കും ഉപകരമില്ലാതായി.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

യാത്രാദുരിതം അനുഭവിക്കുന്നവരുടെ കണ്ണിൽ പൊടിയിടാനാണ് ഇത്തരത്തിൽ സ്പെഷൽ പ്രഖ്യാപിച്ചതെന്നു കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം ആരോപിച്ചു. തലതിരിഞ്ഞ സർവീസ് ക്രമീകരണത്തിനു പിന്നിൽ ബാഹ്യ ഇടപെടലും സംശയിക്കുന്നുണ്ട്.

ബെംഗളൂരു മലയാളികൾക്കു പ്രയോജനപ്പെടണമെങ്കിൽ സ്പെഷൽ ട്രെയിൻ വെള്ളിയാഴ്ച നാട്ടിലേക്കും ഞായറാഴ്ച ബെംഗളൂരുവിലേക്കും സർവീസ് നടത്തണമെന്ന് ഫോറം സെക്രട്ടറി വെങ്കിടേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts