തീവണ്ടി കയറുന്നതിന് മുൻപേ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം; റെയിൽവേക്ക് കർണാടക സർക്കാറിൻ്റെ കർശന നിർദ്ദേശം.

train travelers

ബെംഗളൂരു : കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ട് എന്ന് യാത്ര തുടങ്ങുന്നതിന് മുൻപേ തന്നെ ഉറപ്പാക്കണമെന്ന് റെയിൽവേയോട് കർണാടക സർക്കാർ കർശനമായി ആവശ്യപ്പെട്ടു.

വിമാനത്തിൽ യാത്ര ചെയ്യുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന രീതിയിൽ റെയിൽവേയോടും  മാതൃക പിൻതുടരാനാണ് സർക്കാർ നിർദ്ദേശം.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

റെയിൽവേ അധികൃതരോട് ചീഫ് സെക്രട്ടറി ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിലും  ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

ബെംഗളൂരുവിലെ പ്രധാന സറ്റേഷനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ നിലവിൽ കോവിഡ് പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts