പേയിംഗ് ഗസ്റ്റ് അക്കോമഡേഷനിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

death

ബെംഗളൂരു: വിജയനഗറിലെ മാരേനഹള്ളിയിലെ വാടകവീട്ടിൽ 20 കാരനായ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണ്. വിജയനഗറിലെ പേയിംഗ് ഗസ്റ്റ് അക്കമഡേഷൻ യൂണിറ്റിൽ താമസിക്കുന്ന ബിദർ സ്വദേശി അഭിഷേകിനെ ശനിയാഴ്ച രാവിലെ 10 മണിയോടെ മറ്റ് താമസക്കാർ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാവിലെ ഏഴ് മണിയോടെയാണ് നാട്ടുകാർ ഇയാളെ അവസാനമായി കണ്ടത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ഗോവിന്ദരാജനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവസ്ഥലത്ത് നിന്ന് മരണ കുറിപ്പൊന്നും കണ്ടെത്തിയില്ല. അവസാന വർഷ വിദ്യാർത്ഥിയായ അഭിഷേക് രണ്ട് മാസം മുൻപാണ് മത്സര പരീക്ഷയ്ക്ക് ക്ലാസിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിലേക്ക് താമസം മാറിയത്. യാത്രാ സമയം ലാഭിക്കുന്നതിനായി പിജിയിലേക്ക് മാറുന്നതിന് മുമ്പ്, അഭിഷേക് മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറായ അമ്മാവനോടൊപ്പമാണ് താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അഭിഷേകിന്റെ മൃതദേഹം പോലീസ് കുടുംബത്തിന് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts