യുവാവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് യുവതി

ബെംഗളൂരു: കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിൽ കുപിതയായ നഴ്‌സ് യുവാവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു.

50 ശതമാനം പൊള്ളലേറ്റ ഇയാൾ വിക്ടോറിയ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബൊമ്മസാന്ദ്രയിലെ യാരന്ദഹള്ളിയിൽ താമസിക്കുന്ന 30 കാരനായ വിജയ് കുമാർ എന്നറിയപ്പെടുന്ന വിജയ് ശങ്കർ ഭീമ ശങ്കർ ആര്യക്കാണ് പൊള്ളലേറ്റത്.

ചാമരാജ്പേട്ടയിലെ എൻഡി ബ്ലോക്കിൽ നിന്നുള്ള ജ്യോതി ദൊഡ്ഡമണിയാണ് പ്രതി. അഫ്സൽപൂർ സ്വദേശിയാണ് ജ്യോതി. ഹനുമന്തനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് . വിജയ് ചാമരാജ്പേട്ടിലെ ഒരു വസ്ത്ര കമ്പനിയിൽ ഫോട്ടോ എഡിറ്ററാണ്. ഒരേ നാട്ടുകാരാണ് ഇവരെന്ന് അഞ്ചു വർഷത്തോളമായി പരിചയമുണ്ടെന്നും വിജയ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുറച്ചു മാസത്തെ സൗഹൃദത്തിനു ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാൽ താൻ വിവാഹിതയാണെന്ന കാര്യം ജ്യോതി വിജയിൽ നിന്നും മറച്ചുവച്ചു. രണ്ടു വർഷം മുൻപ് വിജയ് ഇതേക്കുറിച്ച് അറിയുകയും ജ്യോതിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഏഴ് മാസം മുമ്പ് വിജയ് എൻഡി ബ്ലോക്കിൽ ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ജ്യോതിയും അയാളോടൊപ്പം ചേർന്നു. ജ്യോതി ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ വിജയ് യരന്ദഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറി. എന്നാൽ ഇടയ്ക്കിടെ ജ്യോതിയെ സന്ദർശിക്കാറുണ്ടായിരുന്നു.ജ്യോതിയുടെ വിവാഹത്തെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് ആത്മാർത്ഥ സ്നേഹമാണെന്ന് വിശ്വസിച്ചിരുന്നതായും വിജയ് പോലീസിനോട് വെളിപ്പെടുത്തി.മേയ് 11 ന് വിജയ് വിവാഹിതനായി. മേയ് 23ന് ബെംഗളൂരുവിൽ മടങ്ങിയെത്തുകയും ചെയ്തു. മേയ് 25ന് തന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ജ്യോതി വിജയിനെ വീട്ടിലേക്ക് വിളിച്ചു. തങ്ങളുടെ ബന്ധം അവസാനിപ്പിക്കണമെന്ന് വിജയ് ജ്യോതിയെ അറിയിച്ചു.

മേയ് 26ന് പുലർച്ചെ 4 മണിക്ക് വിജയ് ഗാഢനിദ്രയിലായപ്പോൾ ജ്യോതി തിളച്ച വെള്ളമൊഴിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ വിജയുടെ തല ഗ്യാസ് സിലിണ്ടറിൽ തട്ടി തലക്ക് പരിക്കേറ്റു. തുടർന്ന് ജ്യോതി ഒരു ബിയർ കുപ്പിയെടുത്ത് വിജയിയെ അടിച്ച് മുറി പൂട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വിജയിൻറെ നിലവിളി കേട്ട വീട്ടുടമയാണ് ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വിജയുടെ മുഖത്തും നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. ജ്യോതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us