ബെംഗളൂരു : ഈ വാർത്ത മുഴുവൻ വായിച്ചാൽ കള്ളന്മാർ ഇടയിൽ ഇത്രയും വലിയ മണ്ടന്മാർ ഉണ്ടോ എന്ന് നിങ്ങൾ സ്വയം ചിന്തിച്ചു പോകും. ഒരു വർഷം മുമ്പ് ട്രെയിനിൽ കാണാതായ 2.3 ലക്ഷത്തിന് സ്വർണാഭരണങ്ങൾ വീട്ടമ്മക്ക് തിരികെ ലഭിച്ചത് തികച്ചും നാടകീയമായി.
യെലഹങ്ക സ്വദേശിനി ഗീതയ്ക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ ആഭരണങ്ങൾ ആണ് കഴിഞ്ഞ ദിവസം റെയിൽവേ പോലീസിന് കൈമാറിയത്.
കഴിഞ്ഞ വർഷം ജൂൺ 11ന് തമിഴ്നാട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ മയിലാടുതുറൈ – മൈസൂരു ട്രെയിനിൽ വച്ചാണ് ഗീതയുടെ ബാഗ് കാണാതായത്.
രാത്രി ഉറങ്ങുമ്പോൾ ബാഗ് തട്ടിയെടുത്ത മോഷ്ടാക്കൾ ഇതിലെ പണവും മൊബൈലും കൈക്കലാക്കി.
സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത് അറിയാത്ത മോഷ്ടാക്കൾ ബാഗ് ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിച്ചു.
ബാഗ് കാണാതായതോടെ ഗീത റെയിൽവേ പോലീസിൽ പരാതി നൽകി.
ഇതിനിടെ ട്രെയിനിൽ മൈസൂരിൽ യാത്ര അവസാനിച്ചപ്പോൾ ശുചീകരണത്തിന് കയറിയ സുന്ദരിയെന്ന് പേരുള്ള ജീവനക്കാരി ബാഗ് ശുചി മുറിയിൽ കണ്ടെത്തുകയും റെയിൽവേയെ ഏൽപ്പിക്കുകയായിരുന്നു.
അന്നുമുതൽ അന്വേഷണം തുടങ്ങിയ പോലീസ് കഴിഞ്ഞ ദിവസമാണ് ഉടമയെ കണ്ടെത്തുകയും സാധനം കൈമാറുകയും ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.