ഓണാവധിക്ക് നാട്ടിൽ പോകാൻ ഉള്ള സ്വകാര്യ ബസ് നിരക്ക് 3000 കടന്നു;സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;ഒന്നും മിണ്ടാതെ കേരള ആർ.ടി.സി;സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കാതെ റെയിൽവേ!

ബെംഗളൂരു : ഓണാവധിക്ക് കേരളത്തിലേക്കുള്ള ദീർഘദൂര സ്വകാര്യ ബസുകളിൽ എല്ലാ വർഷത്തെയും പോലെ ടിക്കറ്റ് ചാർജ് കുത്തനെ ഉയർന്നു.

ഓണത്തിൻറെ തിരക്ക് കൂടുതലുള്ള സപ്തംബർ ആറിന് ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ചാർജ് 3000 രൂപയാണ്, കോട്ടയത്തേക്ക് 2080 എറണാകുളത്തേക്ക് 2600 എന്നിങ്ങനെയാണ് മറ്റു പ്രധാന സ്ഥലങ്ങളിലേക്കും ഉയർന്ന നിരക്ക്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

കേരള ആർ.ടി.സി ഈ ദിവസങ്ങളിലേക്ക് സ്പെഷൽ ബസ്സുകൾ പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ കോട്ടയം ഒന്ന് എറണാകുളം ( 2 ) തൃശ്ശൂർ (2) പാലക്കാട് (ഒന്ന്) എന്നിവിടങ്ങളിലേക്ക് 6 സ്പെഷൽ ബസ്സുകളാണ് കർണാടക ആർടിസി ഇതുവരെ പ്രഖ്യാപിച്ചത് .

എല്ലാ വർഷത്തെയും പോലെ റെയിൽവേ ഇതുവരെ സ്പെഷൽ ട്രെയിനുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ഈ ദിവസത്തേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ എല്ലാം വെയിറ്റിംഗ് ലിസ്റ്റിലാണ്.

സ്വകാര്യ ബസുകളെ സഹായിക്കാനുള്ള റെയിൽവേയുടെ ഈ നടപടിക്കെതിരെ ബെംഗളൂരു മലയാളികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോഷ്യൽ മീഡിയയിലെ 'പെർഫെക്റ്റ് കപ്പിൾസ്' ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്
[masterslider id="10"]

Related posts