ഈ മാസം ആദ്യം തകർന്ന മാക്കൂട്ടം ചുരം റോഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം തുറന്ന് കൊടുത്തു;ഭാരവാഹനങ്ങൾക്ക് നിയന്ത്രണം.

ബെംഗളൂരു : വിരാജ് പേട്ട – ഇരിട്ടി സംസ്ഥാനപാതയിലെ മാക്കൂട്ടം ചുരം റോഡ് അറ്റകുറ്റപ്പണിക്ക് ശേഷം തുറന്നു കൊടുത്തു.

ഇന്നലെ വൈകിട്ട് മുതൽ ആണ് ചെറുവാഹനങ്ങൾ പ്രവേശനം അനുവദിച്ചത് എന്നാൽ ഭാരവാഹി നിങ്ങൾക്കുള്ള നിയന്ത്രണം തുടരും എന്ന് ജില്ലാ കലക്ടർ പറഞ്ഞു.

കനത്ത മഴയിൽ ഈ മാസം ആദ്യമാണ് പെരുമ്പാടി സമീപം റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

ചുരം റോഡ് തുറന്നെങ്കിലും ബെംഗളൂരുവിൽ നിന്ന് ഉത്തര മലബാറിലേക്കുള്ള കേരള ആർടിസി കർണാടക ആർടിസി സ്വകാര്യബസ്സുകൾ ഗോണിക്കുപ്പ, കുട്ടാ, മാനന്തവാടി നെടുംപൊയിൽ വഴി തന്നെയായിരിക്കും സർവീസ് നടത്തുക.

കഴിഞ്ഞ വർഷം ജൂണിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മാക്കൂട്ടം ചുരം റോഡ് പൂർണമായും തകർന്നിരുന്നു.

17 കിലോമീറ്റർ ദൂരം നവീകരണം പൂർത്തിയായതിനുശേഷം ഒക്ടോബർ ഏഴിനാണ് ആണ് റോഡ് പൂർണമായും ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
[masterslider id="10"]

Related posts