“ടീം യെദിയൂരപ്പ”ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും;സാധ്യതാ പട്ടികയിൽ 14 പേർ മാത്രം.

ബെംഗളൂരു: ഏകദേശം നാലാഴ്ചയോളം ഏകനായി സംസ്ഥാനം ഭരിച്ച യെദ്യൂരപ്പ ഇന്ന് തന്നെ മന്ത്രിസഭാ വികസനം നടത്തും.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാജ്ഭവനിൽ 10:30 നും 11 നും ഇടയിൽ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

14 മന്ത്രിമാർ അധികാരമേൽക്കാൻ ആണ് സാധ്യത.സത്യപ്രതിജ്ഞ സംബന്ധിച്ച് രാജ്ഭവന് കത്ത്കൈമാറിയിട്ടുണ്ട്.

സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിസഭ യോഗം ചേരുമെന്നും ജൂലൈ 26ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

മന്ത്രി സഭ വികസനം വൈകിയതിന്റെ പേരിൽ പ്രതിപക്ഷ കക്ഷികളിൽ നിന്നും ബിജെപി സംസ്ഥാന ഘടകത്തിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു.

33 മന്ത്രിമാരെ വരെ നിയമിക്കാൻ കഴിയുമെങ്കിലും കോൺഗ്രസ് -ജെഡിഎസ് വിമതരായ രാജിവച്ച എം എൻ എൽ എ മാർക്ക് അവസരം നൽകാനാണ് പകുതിയോളം സ്ഥാനങ്ങൾ ഒഴിച്ചിടുന്നത് എന്ന് കരുതുന്നു.

മുൻ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടർ, മുൻ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പ, മുൻ ഉപമുഖ്യമന്ത്രി ആർ അശോക, റെഡ്ഡി സഹോദരൻ മാരുടെ വലംകൈ ആയിരുന്ന ശ്രീരാമലു എന്നിവർ മന്ത്രി സ്ഥാനത്തേക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
[masterslider id="10"]

Related posts