കനത്ത മഴയിൽ കേരള എക്‌സ്പ്രസിന്റെ ഉള്ളിലാകെ ചോര്‍ന്നൊലിച്ചു; ചെയിന്‍ വലിച്ച്‌ ട്രെയിൻ നിർത്തിച്ചു!!

കൊച്ചി: കനത്ത മഴയിൽ കേരള എക്‌സ്പ്രസിന്റെ ഉള്ളിലാകെ ചോര്‍ന്നൊലിച്ചു; ചെയിന്‍ വലിച്ച്‌ ട്രെയിൻ നിർത്തിച്ചു. ട്രെയിനിനുള്ളിൽ വെള്ളം കയറി നിറഞ്ഞതോടെ നനഞ്ഞ യാത്രക്കാര്‍ പരാതിയുമായി സ്‌റ്റേഷന്‍ അധികൃതരെ സമീപിച്ചു. മഴ ശക്തമായതിനാല്‍ രണ്ടു മണിക്കൂറോളം വൈകിയാണ് തീവണ്ടി യാത്രയായത്.

തിരുവല്ലയില്‍ എത്തിയപ്പോള്‍ മുതല്‍ ശക്തമായ മഴ തുടങ്ങിയിരുന്നതായി യാത്രക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി ജെയിംസ് പറഞ്ഞു. കമ്ബാര്‍ട്ട്‌മെന്റിലേക്ക് മുകളില്‍നിന്ന് ശക്തമായി വെള്ളം ഒലിച്ചിറങ്ങാന്‍ തുടങ്ങിയതോടെ കോട്ടയം റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോള്‍ അധികൃതരെ കാര്യം അറിയിച്ചു. എന്നാല്‍ ട്രെയിന്‍ വൃത്തിയാക്കാന്‍ ജീവനക്കാരില്ല എന്നായിരുന്നു ഇവരുടെ മറുപടി. മഴയെ തുടര്‍ന്ന് തീവണ്ടിയുടെ എസി ഇന്റേണല്‍ പൈപ്പിലുണ്ടായ കേടുപാടാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് റെയില്‍വെ അധികൃതരുടെ വിശദീകരണം.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

പിന്നീട് യാത്ര തുടര്‍ന്ന ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴും പ്രശ്‌നം പരിഹരിക്കുകയോ വെള്ളം വൃത്തിയാക്കുകയോ ചെയ്യാത്തതിനാല്‍ യാത്രക്കാരില്‍ ഒരാള്‍ ചെയിന്‍ വലിച്ച്‌ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് സ്റ്റേഷനില്‍ എത്തി എന്‍ജിനീയറിങ് വിഭാഗവും ക്ലീനിങ് വിഭാഗവും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

മഴയെ തുടര്‍ന്ന് തീവണ്ടിയുടെ എസി ഇന്റേണല്‍ പൈപ്പിലുണ്ടായ കേടുപാടാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് റെയില്‍വെ അധികൃതരുടെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts