ബെംഗളൂരു : ഇന്നലെ രാവിലെ മുന് റയിൽവേ മന്ത്രി കൂടിയായ കേന്ദ്രമന്തി ഡി.വി.സദാനന്ദഗൗഡ, റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെ നേരിട്ടുകണ്ട് കണ്ണൂര്‍ എക്‌സ്പ്രസ്, യാതൊരു തത്വദീക്ഷയുമില്ലാതെ യശ്വന്തപുരത്തുനിന്നു ബാനസവാടിയിലേക്ക് മാറ്റിയതുമൂലം അനേകായിരം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെടുത്തി. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട റെയില്‍വെ മന്ത്രി ഉടനെ തന്നെ നടപടി സ്വീകരിക്കാമെന്നേറ്റു.
ഉച്ചയോടെ പീയൂഷ് ഗോയല്‍ സദാനന്ദഗൗഡയുമായി ഫോണില്‍ ബന്ധപ്പെട്ട്, കണ്ണുര്‍ എക്‌സ്പ്രസ് യശ്വന്തപുരത്തുനിന്നു മാറ്റിക്കൊണ്ട് മുമ്പിറക്കിയ ഉത്തരവ് പിന്‍വലിച്ച്, പുതിയ ഉത്തരവിറക്കാന്‍ ഡിആര്‍എം ന് നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചു. കണ്ണൂര്‍ എക്‌സ്പ്രസ് രണ്ടുദിവസത്തിനകം യശ്വന്തപുരത്തുനിന്ന് പുറപ്പെടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
(സദാനന്ദഗൗഡ ഡല്‍ഹിയില്‍ നിന്നും ബെംഗളുരുവിലുള്ള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ ഫോണില്‍ വിളിച്ചറിയിച്ചതാണ് ഈ വിവരങ്ങള്‍)
വിഷ്ണുമംഗലം കുമാര്‍
Mob : 97391 77560
കെ. സന്തോഷ് കുമാര്‍
Mob : 98452 83218
ദിനേഷ് പിഷാരടി
Mob : 94490 00254