മലയാളികൾ ഒന്നിച്ച് നിന്ന് നടത്തിയ പോരാട്ടം വിജയത്തിലേക്ക്;കണ്ണൂർ എക്സ്പ്രസ് 2 ദിവസത്തിനകം യശ്വന്ത്പുരയിൽ നിന്ന് ആരംഭിക്കാൻ റെയിൽവേമന്ത്രി ഡി.ആർ.എം ന് നിർദ്ദേശം നൽകി;ബാനസവാടിയിലേക്ക് മാറ്റിയ ഉത്തരവ് പിൻവലിച്ചു.

ബെംഗളൂരു : ഇന്നലെ രാവിലെ മുന് റയിൽവേ മന്ത്രി കൂടിയായ കേന്ദ്രമന്തി ഡി.വി.സദാനന്ദഗൗഡ, റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെ നേരിട്ടുകണ്ട് കണ്ണൂര്‍ എക്‌സ്പ്രസ്, യാതൊരു തത്വദീക്ഷയുമില്ലാതെ യശ്വന്തപുരത്തുനിന്നു ബാനസവാടിയിലേക്ക് മാറ്റിയതുമൂലം അനേകായിരം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെടുത്തി. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട റെയില്‍വെ മന്ത്രി ഉടനെ തന്നെ നടപടി സ്വീകരിക്കാമെന്നേറ്റു. ഉച്ചയോടെ പീയൂഷ് ഗോയല്‍ സദാനന്ദഗൗഡയുമായി ഫോണില്‍ ബന്ധപ്പെട്ട്, കണ്ണുര്‍ എക്‌സ്പ്രസ് യശ്വന്തപുരത്തുനിന്നു മാറ്റിക്കൊണ്ട് മുമ്പിറക്കിയ ഉത്തരവ് പിന്‍വലിച്ച്, പുതിയ ഉത്തരവിറക്കാന്‍ ഡിആര്‍എം ന് നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചു. കണ്ണൂര്‍ എക്‌സ്പ്രസ് രണ്ടുദിവസത്തിനകം യശ്വന്തപുരത്തുനിന്ന്…

Read More

നഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ;പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് കെ.കെ.ടി.എഫ്.

Karnataka Kerala Traveller’s Forum ബഹുമാന്യ സുഹൃത്തുക്കളെ,പതിറ്റാണ്ടുകളായി കൃത്യസമയത്തു യാത്ര പുറപ്പെടുകയും ലക്ഷക്കണക്കിന് മലയാളികളായുള്ള യാത്രക്കാർക്കു സൗകര്യപ്രദമായ സമയത്തു യെശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂർക്ക് പ്രതിദിന സർവീസ് നടത്തി വന്നിരുന്ന കണ്ണൂർ എക്സ്പ്രസ്സ്‌ ട്രെയിനിന്റെ പുറപ്പെടുന്ന സ്റ്റേഷൻ ബനസ്‌വാഡി യിലേക്ക് അകാരണമായി മാറ്റിയ വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. മലയാളികൾ ധാരാളം അധിവസിക്കുന്ന ഉത്തര, പശ്ചിമ ബാംഗളൂരിൽ നിന്നുള്ള പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി, യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങൾ കൂടെ ഇല്ലാത്ത, നാളിതുവരെ ഒരു ട്രെയിൻ പോലും യഥാസമയത്തു പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്തിട്ടില്ലാത്ത, എത്തിച്ചേരാൻ…

Read More
Click Here to Follow Us