ബെംഗളൂരു മലയാളികളുടെ ന്യായമായ പ്രശ്നങ്ങളില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കെ.കെ.ടി.എഫ് രണ്ടാമതും കേന്ദ്രമന്ത്രി സദാനന്ദ ഗൌഡയുമായി കൂടിക്കാഴ്ച നടത്തി;കണ്ണൂര്‍ എക്സ്പ്രസ്സ്‌ തിരിച്ച് യെശ്വന്ത് പുരയിലേക്ക്‌ കൊണ്ടുവരാം എന്ന് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി.

ബെംഗളൂരു: കേന്ദ്രമന്ത്രി സദാനന്ദ ഗൌഡയുമായി കൂടിക്കാഴ്ച നടത്തിയ കെ.കെ.ടി.എഫ് പ്രതിനിധികള്‍ കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബാനസവാടിയിലേക്ക് മാറ്റിയതിന് ശേഷമുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്തു.ആദ്യ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം റെയില്‍വേ മന്ത്രിയുമായി സംസാരിക്കുകയും ഉടന്‍ തന്നെ കണ്ണൂര്‍ എക്സ്പ്രസ്സ്‌ പഴയ പോലെ യെശ്വന്ത് പുരയില്‍ നിന്ന് ആരംഭിക്കും എന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കിയതായി മന്ത്രി സദാനന്ദ ഗൌഡ അറിയിച്ചു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

വീണ്ടും ഈ വിഷയത്തെക്കുറിച്ച് ഒന്ന് കൂടി റെയില്‍വേ മന്ത്രിയോട് സംസാരിക്കാമെന്നും യേശ്വന്ത് പുരയിലേക്ക്‌ മാറ്റാനുള്ള സമ്മര്‍ദം ചെലുത്താമെന്നും സദാനന്ദ ഗൌഡ ഉറപ്പ് നല്‍കി.ദാസരഹള്ളി മുന്‍ എം എല്‍ എ യും ,ബെംഗളൂരു ജില്ലപ്രസിഡന്റ്‌ എസ് മുനിരാജുവിന്റെയും നേതൃത്വത്തില്‍ കെ കെ ടി എഫ് ജനറല്‍ കണ്‍വീനര്‍ ആര്‍ മുരളീധരന്‍ ,ട്രഷറര്‍ പി എ ഐസക്,മനോജ്‌ ജോസെഫ് എന്നിവരാണ്‌ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടാതെ ഹുബ്ബള്ളി -കൊച്ചുവേളി എക്സ്പ്രസ്സ്‌ പ്രതി ദിന സര്‍വീസ് ആക്കണം എന്നും ഹംസഫര്‍ എക്സ്പ്രസ്സ്‌ പ്രതിദിന സര്‍വീസ് ആക്കിമാറ്റി മൈസുരുവില്‍ നിന്ന് യാത്ര ആരംഭിക്കണം എന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കി.ഇത് നടപ്പിലാക്കാന്‍ വേണ്ടി റെയില്‍വേ മന്ത്രാലയത്തെ സമീപിക്കാം എന്ന് മന്ത്രി ഉറപ്പു നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts