കാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറഞ്ഞു!

ന്യൂഡൽഹി: കാന്‍സര്‍ ചികിത്സാ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു. മാര്‍ച്ച്‌ എട്ടിന് കുറഞ്ഞ വില നിലവില്‍ വന്നു. 2019 ഫെബ്രുവരി 27ന് ദേശീയ മരുന്ന് വില നിര്‍ണയ അതോറിറ്റി 42 മരുന്നുകളുടെ വില 30% കുറച്ചിരുന്നു.  390 മരുന്നുകളുടെ വിലയാണ് കുറച്ചത്.

രാജ്യത്തെ 22 ലക്ഷം കാന്‍സര്‍ രോഗികള്‍ പ്രതിവര്‍ഷം മരുന്നിന് ചെലവിടുന്ന തുകയില്‍ 800 കോടി രൂപ വരെയാണ് ഇതിലൂടെ കുറഞ്ഞത്. ഇന്നലെയോടെ 38 മരുന്നുകള്‍ക്ക് 75-87% വില കുറഞ്ഞു. 124 മരുന്നുകള്‍ക്ക് 50 മുതല്‍ 75% വരെയും 121 മരുന്നുകള്‍ക്ക് 25 മുതല്‍ 50% വരെയും വില കുറഞ്ഞു. 107 മരുന്നുകളുടെ വിലയില്‍ 25% വരെ കുറവുണ്ടായി.

  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും

കമ്പനികള്‍ നിശ്ചയിക്കുന്ന വിലയിലായിരുന്നു മുമ്പ് അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതോറിറ്റി തീരുമാനത്തിനു പിന്നാലെ കമ്പനികള്‍ ഉത്പന്നങ്ങള്‍ക്ക് പേരുമാറ്റിയും മറ്റും വില പുതുക്കുമായിരുന്നു. എന്നാല്‍, കമ്പനികള്‍ വിതരണക്കാര്‍ക്കു കൊടുക്കുന്ന വിലയും അവര്‍ മരുന്നു വാങ്ങുന്നവരില്‍നിന്ന് ഈടാക്കുന്ന വിലയും സൂക്ഷ്മമായി പഠിച്ച്‌ വിലനിര്‍ണയത്തില്‍ പുതിയ സംവിധാനം കൊണ്ടുവന്നു. വിതരണക്കാര്‍ ഇടാക്കുന്ന പരമാവധി ചില്ലറ വില്‍പ്പന വിലയിലാണ് ഇപ്പോള്‍ നിയന്ത്രണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
[masterslider id="10"]

Related posts