ഈസ്റ്റ് സോണിലെ കുഴികൾ നികത്തുന്നതിൽ വീഴ്ചവരുത്തി;രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ബിബിഎംപി

ബെംഗളൂരു : കുഴികൾ ഫലപ്രദമായി നികത്തുന്നതിലും മഴവെള്ള ഡ്രെയിനുകൾ മലിനമാക്കുന്നത് തടയുന്നതിലും പരാജയപ്പെട്ടതിന് ഈസ്റ്റ് സോൺ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ (റോഡ് ഇൻഫ്രാസ്ട്രക്ചർ),സോണിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറോടും (ഖരമാലിന്യ മാനേജ്മെന്റ്) തിങ്കളാഴ്ച ബിബിഎംപി സസ്‌പെൻഡ് ചെയ്തു.

വിവിധ റോഡുകളിലെ കുഴികൾ നികത്തുന്നതിൽ വീഴ്ച വരുത്തി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ് ഇൻഫ്രാസ്ട്രക്ചർ) പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) സ്‌പെഷ്യൽ കമ്മീഷണർ (അഡ്മിൻ) കെ എ ദയാനന്ദ് തന്റെ ഉത്തരവിൽ പറഞ്ഞു.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ഉന്നത അധികാരികളെ അറിയിക്കാതെ ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും (എസ്‌ഡബ്ല്യുഎം) സസ്‌പെൻഡ് ചെയ്തു.കൂടാതെ മഴക്കാലത്ത് മഴവെള്ളം ഒഴുകിപ്പോകുന്ന ഡ്രെയിനുകൾ മലിനമാക്കുകയും അതിവേണ്ടിയുള്ള നടപടികൾ സ്വീകരിക്കാതെ വെള്ളപ്പൊക്കത്തിന് കാരണമാക്കി എന്നും ഉത്തരവിൽ പരാമർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts