പന്തെടുക്കാനിറങ്ങിയ കുട്ടികളും രക്ഷിക്കാനിറങ്ങിയ എഞ്ചിനീയറും കുളത്തിൽ മുങ്ങി മരിച്ചു.

ബെംഗളൂരു : മൈതാനത്ത് കളിച്ചു കൊണ്ടിരിക്കെ പന്ത് സമീപത്തെ കൃഷിക്കായി നിർമ്മിച്ച കൃത്രിമ കുളത്തിൽ പോയ സാഹചര്യത്തിൽ അതെടുക്കാൻ ശ്രമിച്ച 2 കുട്ടികളും അവരെ രക്ഷിക്കാൻ ശ്രമിച്ച യുവാവും മുങ്ങി മരിച്ചു.

അനേക്കൽ താലൂക്കിലെ ഇഗ്ഗളൂരുവിലാണ് സംഭവം. നാഗേനഹള്ളി സ്വദേശികളായ ഋഷികേശ് (9), ദീമാന്ത് (12) എന്നീ കുട്ടികളും ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബെള്ളാരി സന്തൂർ സ്വദേശിയും ഇലക്ട്രോണിക് സിറ്റിയിലെ ഐ.ടി.കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറുമായ അമിത് (31) എന്നിവരാണ് മരിച്ചത്.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

സുഹൃത്തുക്കളായ ഋഷികേശും ദീമന്തും സൂര്യയും കുളത്തിൽ പോയ ക്രിക്കറ്റ് പന്ത് എടുക്കാൻ ശ്രമിക്കുകയായിരുന്നു, സുഹൃത്തുക്കൾ വെള്ളത്തിൽ മുങ്ങിയപ്പോൾ പരിഭ്രാന്തനായ സൂര്യ പുറത്തേക്ക് ഓടി.

റോഡിലൂടെ വരികയായിരുന്ന അമിത് ഇരുവരേയും രക്ഷിക്കാൻ കുളത്തിൽ ഇറങ്ങുകയായിരുന്നു, ചെളിയിൽ കുടുങ്ങിയ നിലയിൽ 3 മൃതദേഹങ്ങളും അഗ്നിശമന സേന പുറത്തെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts