കെ.ആർ.പുരത്തു നിന്ന് സീസൺ ടിക്കറ്റുകാർ ഇടിച്ചു കയറിയതിനാൽ റിസർവ് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാനായില്ല;റെയിൽവേയുടെ അനാസ്ഥക്കെതിരെ പരാതി നൽകിയ യാത്രക്കാരന് 12500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

ബെംഗളൂരു : റിസർവ് ചെയ്ത സീറ്റിൽ സീസൺടിക്കറ്റുകാർ ഇടിച്ചു കയറിയതിനെ തുടർന്ന് യാത്ര മുടങ്ങിയ ആൾക്ക് റെയിൽവേ 12,500 രൂപ നഷ്ടപരിഹാരം നൽകണം.

കഴിഞ്ഞ വർഷം ജൂൺ 26 ന് ബാംഗ്ലൂരിൽ നിന്നും കുടുംബസമേതം ജോലാർപേട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് വികെ മഞ്ജുനാഥിന്റെ പരാതിയിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ആണ് പിഴ ഈടാക്കിയത്.

കെ.ആർ പുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ആണ് ജനറൽ കമ്പാർട്ട്മെൻറ് കയറേണ്ട സീസൺ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചുകൾ ഇടിച്ചു കയറിയത്.

വാതിൽക്കലും മറ്റും ഇവർ തമ്പടിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന മഞ്ജുനാഥിനും പ്രായമായ അമ്മ ഉൾപ്പെടെ കുടുംബാംഗങ്ങൾക്കും കയറാനായില്ല.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

യാത്ര മുടങ്ങിയ മഞ്ജുനാഥ് ദക്ഷിണ പശ്ചിമ റെയിൽവേ ഓൺലൈൻ വഴി പരാതി നൽകി എന്നാൽ സ്ലീപ്പർ കോച്ചിൽ നുഴഞ്ഞുകയറ്റം നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു എന്ന് മറുപടി നൽകിയ റെയിൽവേ പരാതി തള്ളി.

ഇതേതുടർന്നാണ് മഞ്ജുനാഥ് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത് . തിരികെ താമസസ്ഥലത്തേക്ക് ഉള്ള ഓട്ടോ ചാർജ് ഉൾപ്പെടെ 1047 രൂപയും യാത്ര മുടങ്ങിയത് മനോവേദനക്ക് പതിനായിരം രൂപ നഷ്ടപരിഹാരവും 1500 രൂപ കോടതി ചെലവും ഉൾപ്പെടെ 12547 രൂപ 30 ദിവസത്തിനകം റെയിൽവേ നൽകണമെന്നാണ് വിധി.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

04:50 ന് പുറപ്പെടുന്ന ബാംഗ്ലൂർ കൊച്ചുവേളി -എക്സ്പ്രസിൽ കെ.ആർ. പുരത്തുനിന്ന് സീസൺ ടിക്കറ്റ് കാർ ഇടിച്ചു കയറിയതിനെ തുടർന്ന് മുൻകാലങ്ങളിൽ ഒട്ടേറെ മലയാളികൾ സമാനരീതിയിൽ യാത്ര മുടങ്ങിയിട്ടുണ്ട്. മലയാളി സംഘടനകളുടെ യാത്രക്കാരുടെയും ശക്തമായ പ്രതിഷേധ ശേഷമാണ് ഇവിടെ കൂടുതൽ ആർപിഎഫ് കാരെ നിയമിച്ചത്.

ഇപ്പോഴും ചില ദിവസങ്ങൾ റിസർവ് കമ്പാർട്ട്മെൻറ് സീസൺ ടിക്കറ്റ് അതിക്രമിച്ചു കയറുന്നതായി ആരോപണമുണ്ട്.

ബംഗാർപേട്ട് ,കുപ്പം, തിരുപ്പത്തൂർ ഭാഗങ്ങളിലേക്ക് പോകുന്നവർ ടിക്കറ്റ് റിസർവ് ചെയ്തവരെ ഇരിക്കാൻ പോലും അനുവദിക്കാറില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts