കേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ഇന്നുച്ചയോടെ പുനഃസ്ഥാപിക്കും

train travelers

മഴയെത്തുടർന്ന് കേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ശനിയാഴ്ച ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ദക്ഷിണ റെയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചു. മഴയെത്തുടർന്ന് വെള്ളിയാഴ്ച കേരളത്തിൽ സർവീസ് നടത്തേണ്ടിയിരുന്ന 30 സർവീസുകൾ പൂർണമായും 19 സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു.

വെള്ളം കയറിയതിനെത്തുടർന്നുണ്ടായ കേടുപാടുകൾ തീർക്കാനുള്ള അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്. റദ്ദാക്കിയ തീവണ്ടികളിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം ലഭിക്കാൻ സെപ്റ്റംബർ 15 വരെ അപേക്ഷിക്കാമെന്നും റെയിൽവേ അറിയിച്ചു.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

ടിക്കറ്റ് നൽകിയാൽ ലഭിക്കുന്ന ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ് (ടി.ഡി.ആർ) വാങ്ങി പൂരിപ്പിച്ച് നൽകിയാൽ പണം നൽകും. ടിക്കറ്റിന്റെ പണം ലഭിച്ചില്ലെങ്കിൽ കാരണം കാണിച്ച് ചീഫ് കോമേഴ്സ്യൽ മാനേജർ/ പാസഞ്ചർ മാർക്കറ്റിങ്, മൂർമാർക്കറ്റ് കോംപ്ലക്സ്, ദക്ഷിണ റെയിൽവേ, ചെന്നൈ എന്ന മേൽവിലാസത്തിൽ അപേക്ഷ നൽകണം.

  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ
[masterslider id="10"]

Related posts