യശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി;കന്യാകുമാരി എക്സ്പ്രസ് സർവീസ് നടത്തുന്നത് മധുര-തിരുനെൽവേലി വഴി..

ബെംഗളൂരു : 16527 യശ്വന്ത് പൂർ കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി.16525 ബെംഗളൂരു കെ.എസ്.ആർ – കന്യാകുമാരി എക്സ്പ്രസ് സേലം, മധുരൈ, തിരുനെൽവേലി വഴി കന്യാകുമാരിയിലേക്ക് സർവ്വീസ് നടത്തും. 16316 കൊച്ചുവേളി – ബെംഗളൂരു കെ.എസ് ആർ എക്സ്പ്രസ് സേലം മുതൽ സാധാരണ റൂട്ടിലൂടെ സഞ്ചരിക്കും. 16315 ബെംഗളുരു – കൊച്ചുവേളി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.  

Read More

പ്രളയത്തിൽ വലയുന്നവർക്ക് സഹായഹസ്തവുമായി ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു..

ബെംഗളൂരു: പ്രളയത്തിൽ വലയുന്നവർക്ക് സഹായഹസ്തവുമായി ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു. വിവിധ സംഘടനകളും മലയാളി കൂട്ടായ്മകളും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കുചേരാം…    

Read More

കുടകിൽ 100ഓളം വീടുകൾ ഒലിച്ചുപോയി, മലയാളികളുടെ 300ഓളം വീടുകൾ ഉൾപ്പടെ 800ഓളം വീടുകൾ വെള്ളത്തിൽ മുങ്ങി..

ബെംഗളൂരു: വടക്കൻ കേരളത്തിലെ മലയോര മേഖലകളിലേതിന് സമാന ദുരന്തം അതിർത്തി ജില്ലയായ കുടകിലും. മണ്ണിടിഞ്ഞു കുടകിലെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. രണ്ടിടത്തുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു കുടുംബങ്ങളിലായി ആറുപേർ മരിച്ചു. ഒരാളെ കാണാതായി. ദക്ഷിണകുടക് പൂർണമായും ഒറ്റപ്പെട്ടു. മേഖലയിൽ 100-ഒളം വീടുകൾ ഒലിച്ചുപോയി. 800 വീടുകളിൽ വെള്ളം കയറി. ഇതിൽ മുന്നൂറിലധികം വീടുകൾ മലയാളികളുടെതാണ്. വിരാജ്പേട്ട തോറയിൽ മലയിടിച്ചിലിൽ അമ്മയും മകളും മരിച്ചപ്പോൾ മടിക്കേരി ബാഗമണ്ഡലയിൽ മണ്ണിടിഞ്ഞ്‌ വീടുതകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാളെ കാണാതായി. ബാഗമണ്ഡലയിലെ അപകടത്തിൽ മണ്ണിനടിയിൽ…

Read More

കേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ഇന്നുച്ചയോടെ പുനഃസ്ഥാപിക്കും

train travelers

മഴയെത്തുടർന്ന് കേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ശനിയാഴ്ച ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ദക്ഷിണ റെയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചു. മഴയെത്തുടർന്ന് വെള്ളിയാഴ്ച കേരളത്തിൽ സർവീസ് നടത്തേണ്ടിയിരുന്ന 30 സർവീസുകൾ പൂർണമായും 19 സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. വെള്ളം കയറിയതിനെത്തുടർന്നുണ്ടായ കേടുപാടുകൾ തീർക്കാനുള്ള അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്. റദ്ദാക്കിയ തീവണ്ടികളിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം ലഭിക്കാൻ സെപ്റ്റംബർ 15 വരെ അപേക്ഷിക്കാമെന്നും റെയിൽവേ അറിയിച്ചു. ടിക്കറ്റ് നൽകിയാൽ ലഭിക്കുന്ന ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ് (ടി.ഡി.ആർ) വാങ്ങി പൂരിപ്പിച്ച് നൽകിയാൽ പണം നൽകും. ടിക്കറ്റിന്റെ പണം ലഭിച്ചില്ലെങ്കിൽ…

Read More
Click Here to Follow Us