ഹിജാബ് വിവാദം, പരീക്ഷ എഴുതാതെ വിദ്യാർത്ഥികൾ മടങ്ങി പോയ വിഷയം, പ്രതികരണം അറിയിച്ച് മുഖ്യമന്ത്രി 

ബെംഗളൂരു: ഹിജാബ് ധരിച്ച്‌ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ രണ്ടാം വര്‍ഷ പ്രീ-യൂനിവേഴ്സിറ്റി കോളജ് പരീക്ഷയെഴുതാതെ മടങ്ങി.

ഉഡുപി ഗവ. പിയു കോളജില്‍ ഹിജാബിനായി സമരം ചെയ്ത എട്ട് വിദ്യാര്‍ഥിനികളില്‍ പെട്ട ആലിയ അസ്സാദി, രേഷാം എന്നിവര്‍ക്കാണ് പരീക്ഷയെഴുതാതെ മടങ്ങേണ്ടി വന്നത്. വെള്ളിയാഴ്ച പരീക്ഷ ആരംഭിച്ച കൊമേഴ്‌സ് സ്ട്രീമില്‍ നിന്നുള്ളവരാണ് ഇവര്‍. സമരം ചെയ്യുന്ന മറ്റുള്ളവര്‍ സയന്‍സ് സ്ട്രീമില്‍ നിന്നുള്ളവരാണ്. ഇവരുടെ പരീക്ഷ ശനിയാഴ്ചയാണ്.

  തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ

അതേസമയം തനിക്ക് അതിനെക്കുറിച്ച്‌ അറിയില്ലെന്നും ഇതൊരു തെറ്റായ സംഭവമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. അത് പരിശോധിക്കുമെന്ന് വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. രണ്ട് വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ ഒരവസരം കൂടി നല്‍കുമോ എന്ന ചോദ്യത്തിന്, വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തില്‍ എന്ത് പറഞ്ഞാലും അത് സര്‍ക്കാര്‍ നിലപാടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത കാറിനും പാർക്ക് ചെയ്തിരുന്ന ബസിനുമിടയിൽപ്പെട്ട് വഴിയോര കച്ചവടക്കാരൻ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us