രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!

home building flat

ബെംഗളൂരു: ഇന്ത്യൻ നഗരങ്ങളിലെ വീട് വാങ്ങൽ മധ്യവർഗ കുടുംബങ്ങൾക്ക് എത്രത്തോളം ദുഷ്കരമാകുന്നു എന്നതിനെക്കുറിച്ച് ചർച്ചകൾക്ക് തുടക്കമിട്ട് ഒരു ടെക്കി യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘ജെഎസ് ലവേഴ്സ്’ (JSLovers) എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും ഐടി പ്രൊഫഷണലുമായ നേഹ ശർമ്മയാണ് തന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. ബെംഗളൂരുവിൽ രണ്ട് പേർക്ക് ശമ്പളമുണ്ടായിട്ടും ഒരു ഫ്ലാറ്റ് വാങ്ങുന്നത് വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കിയെന്നും, എന്നാൽ യുകെയിലേക്ക് താമസം മാറിയതോടെ കാര്യങ്ങൾ മാറിയെന്നുമാണ് നേഹ പറയുന്നത്.

യുകെയിലെത്തി രണ്ട് വർഷത്തിനുള്ളിൽ തന്റെ ഒറ്റ ശമ്പളത്തിൽ അവിടെ ഒരു സ്വതന്ത്ര ത്രീ-ബിഎച്ച്കെ (3BHK) വീട് വാങ്ങാൻ സാധിച്ചുവെന്ന് നേഹ വെളിപ്പെടുത്തി. ഗ്യാസ് കണക്ഷൻ, ഫ്രിഡ്ജ്, ഡിഷ് വാഷർ, വാഷിംഗ് മെഷീൻ, ഓവൻ, കാർപെറ്റുകൾ, ലൈറ്റിംഗ് സൗകര്യങ്ങൾ, പാർക്കിംഗ് സ്പേസ്, ബാക്ക്‌യാർഡ് എന്നിങ്ങനെ എല്ലാ ആധുനിക സൗകര്യങ്ങളും ഒപ്പമുള്ള വീടാണ് തനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു. ബെംഗളൂരുവിലെ ഫ്ലാറ്റ് മോഹം ഉപേക്ഷിച്ച് വിദേശത്ത് വീട് വാങ്ങാനുള്ള തീരുമാനത്തിൽ താൻ സന്തുഷ്ടയാണെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയില്ലായ്മയെക്കുറിച്ചും നേഹ രൂക്ഷമായി പ്രതികരിച്ചു. യുകെയിൽ വീട് വാങ്ങിയപ്പോൾ ആരും തന്നെ ‘കള്ളപ്പണം’ (Black Money) ആവശ്യപ്പെട്ടില്ലെന്നും നടപടിക്രമങ്ങൾ തികച്ചും സുതാര്യമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള പ്രത്യേക ഡിസ്‌കൗണ്ട് അവിടെ ലഭിച്ചതായും അവർ പറഞ്ഞു. ഈ പോസ്റ്റ് വൈറലായതോടെ സമാനമായ രീതിയിൽ ഇന്ത്യൻ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് വിലക്കയറ്റത്തിൽ വലയുന്ന നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;

ഇന്ത്യൻ നഗരങ്ങളിലെ അമിതമായ വില, വായ്പാ ഭാരം, കള്ളപ്പണ ഇടപാടുകൾ എന്നിവ സാധാരണക്കാരായ ശമ്പളക്കാർക്ക് വീട് എന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിപ്പിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, വിദേശത്തെ ജീവിതം അത്ര എളുപ്പമല്ലെന്നും ഉയർന്ന മോർട്ട്ഗേജ് തിരിച്ചടവുകൾ വലിയ മാനസിക സമ്മർദ്ദവും ഏകാന്തതയും ഉണ്ടാക്കുമെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. ലണ്ടൻ പോലുള്ള നഗരങ്ങളിൽ വീട് വാങ്ങുന്നത് ഇന്ത്യയെ അപേക്ഷിച്ച് ചിലവേറിയതാണെന്നും ഇവർ ചൂണ്ടിക്കാട്ടി. വിദേശത്തെയും നാട്ടിലെയും വീട് വാങ്ങൽ സാഹചര്യങ്ങളെക്കുറിച്ച് വലിയൊരു ചർച്ചയ്ക്കാണ് ഈ പോസ്റ്റ് ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts