കീർത്തി സുരേഷ്”മഹാനടി”, ജോജു ജോർജിനും ശ്രുതി ഹരിഹരനും സാവിത്രിക്കും പ്രത്യേക പരാമർശം;”ഉറി”മികച്ച ചിത്രം;ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി : അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ.

മികച്ച നടിയായി മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് അര്‍ഹയായി. മികച്ച നടൻമാരായി വിക്കി കൌശലും ആയുഷ്‍മാൻ ഖുറാനയും തെരഞ്ഞെടുക്കപ്പെട്ടു.

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകൻ.

എം ജെ രാധാകൃഷ്‍ണനാണ് മികച്ച ഛായാഗ്രാഹകൻ. ഓള് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണത്തിനാണ് പുരസ്‍കാരം.

ഉറി ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വിക്കി കൌശല്‍ മികച്ച നടനായത്.

അന്ധാദുൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആയുഷ്‍മാൻ ഖുറനെയും മികച്ച നടനായി. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നേടി.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

സുഡാനി ഫ്രം നൈജിരിയയിലെ അഭിനയത്തിനു സാവിത്രിയും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍

മികച്ച നടൻ: ആയുഷ്‍മാൻ ഖുറാന, വിക്കി കൌശല്‍

മികച്ച സംവിധായകൻ: ആദിത്യ ധര്‍ (ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക്)

മികച്ച നടി: കീര്‍ത്തി സുരേഷ് (മഹാനടി)

മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം: ജോജു

മികച്ച ഛായാഗ്രാഹകൻ: എം ജെ രാധാകൃഷ്‍ണൻ (ഓള്)
മികച്ച ജനപ്രിയ സിനിമ: ബധായി ഹോ
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കമ്മാരസംഭവം

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: പാഡ് മാൻ
സിനിമ സൌഹൃദ സംസ്ഥാനം- ഉത്തരാഖണ്ഡ്

മികച്ച ഹിന്ദി ചിത്രം : അന്ധാദുൻ

മികച്ച മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: ശ്രുതി ഹരിഹരൻ, സാവിത്രി

മികച്ച സംഘട്ടനം ,മികച്ച വി എഫ് എക്സ് : കെ.ജി.എഫ്.

മികച്ച പരിസ്ഥിതി സിനിമ: ദ വേള്‍ഡ്‍സ് മോസ്റ്റ് ഫേമസ് ടൈഗര്‍

മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവൻ, അരിജിത് ബിശ്വാസ്, പൂജ,  യോഗേഷ് ചന്ദ്രേഖര്‍ (അന്ധാദുൻ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts