ബെംഗളൂരു : ഇന്ന് രാവിലെ മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ കെ.എസ്.ആർ.ടി.സി ബസ്സുകളും റദ്ദാക്കി എന്നത്, ചില ഓൺലൈൻ പത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചു കൊണ്ടാണ് ഈ വാർത്ത പ്രചരിക്കുന്നത്.
ഉത്തരകേരളത്തിലേക്കുള്ള ബസ് സർവീസുകൾ മാത്രമാണ് കർണാടക – കേരള ആർടിസികൾ റദ്ദാക്കിയിട്ടുള്ളൂ എന്നാണ് അവരുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. വയനാട്ടിലും പശ്ചിമഘട്ട നിരയിലെ മറ്റ് സ്ഥലങ്ങളിലുമുണ്ടായ അധിവർഷവും തുടർന്നു പാതകൾ ഉപയോഗ്യ യോഗ്യമല്ലാതെ ആയതുമാണ് അതിന് കാരണം.
എന്നാൽ ഹൊസൂർ, ധർമ്മപുരി, സേലം, കോയമ്പത്തൂർ വഴി സർവ്വീസ് നടത്തുന്ന എല്ലാ ബസുകളും ഇന്ന് ചുരുങ്ങിയത് പാലക്കാട് വരെയെങ്കിലും സർവ്വീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.പാലക്കാട് വരെ ഇതുവരെ റോഡിന് എന്തെങ്കിലും പ്രശ്നമുള്ളതായി റിപ്പോർട്ട് ഇല്ല.
എന്നാൽ പാലക്കാടു നിന്നും തൃശൂർ വഴി എറണാകുളം തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകളുടെ യാത്ര നാളത്തെ സാഹചര്യങ്ങൾ അനുസരിച്ചേ ഉറപ്പിക്കാൻ കഴിയൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.