ബെംഗളൂരു: പെട്ടെന്ന് പണം സമ്പാദിക്കാനായി പലവ്യഞ്ജന കടയിൽ അനധികൃതമായി ബിയർ വിൽക്കുന്ന 45 കാരിയായ സ്ത്രീയെ ഇടപാടുകാരിൽ ഒരാൾ കൊലപ്പെടുത്തി. ഉപഭോക്താവിനെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ട് കൂട്ടാളികളെയും രാമനഗര പോലീസ് അറസ്റ്റ് ചെയ്തു. രാമനഗര സ്വദേശിനി കെമ്പമ്മയാണ് കൊല്ലപ്പെട്ടത്. സെപ്തംബർ എട്ടിന് വൈകിട്ട് 4.45ഓടെ മേയാൻ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരാൻ പോയ കെമ്പമ്മയെ ഇവർ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഇവർ അർക്കാവതി തടാകത്തിലേക്ക് എറിഞ്ഞു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് കെഞ്ചപ്പ വിളിച്ചു.…
Read MoreTag: woman
നഗരത്തിലെ മഴക്കെടുതിയിൽ 23 കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു
ബെംഗളൂരു; നഗരത്തിലുണ്ടായ കനത്ത മഴയിൽ 23 കാരിയായ യുവതിയുടെ ജീവൻ നഷ്ടപ്പെട്ട്. തിങ്കളാഴ്ച രാത്രി സിദ്ധാപുരയിൽ വെള്ളം കയറിയ റോഡ് മുറിച്ചുകടക്കുന്നതിനിടെ വൈദ്യുതത്തൂണിൽ സ്പർശിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഒരു സ്വകാര്യ സ്‌കൂളിൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന സിദ്ധപുര സ്വദേശിനി അഖിലയാണ് മരിച്ചത്. വൈറ്റ്ഫീൽഡിലെ ബ്രൂക്ക്ഫീൽഡിന് സമീപം സിദ്ധപുരയിൽ വർത്തൂർ റോഡിൽ മയൂര ബേക്കറി ആൻഡ് സ്വീറ്റ്സിന് സമീപം രാത്രി 9.30 ഓടെയാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു. അഖില സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മുട്ടിന് മുകളിൽ വെള്ളക്കെട്ടുള്ള…
Read Moreരണ്ട് പെൺമക്കൾക്ക് വിഷം നൽകി യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു: രാമനഗരയിലെ മഗഡി താലൂക്കിൽ 36 കാരിയായ യുവതി തന്റെ രണ്ട് പെൺമക്കൾക്കും വിഷം നൽകി കൊലപ്പെടുത്തി. വീട്ടിലെ കലഹമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. രൂപ, മക്കളായ ഹർഷിത (6), സ്‌പൂർതി (4) എന്നിവരാണ് മരിച്ചത്. മഗഡിയിലെ ഹൊസപാല്യയിലാണ് കുടുംബം താമസിച്ചിരുന്നത്, രൂപയുടെ ഭർത്താവ് ലോകേഷ് കർഷകസംഘത്തിന്റെ താലൂക്ക് പ്രസിഡന്റാണ്. ഭർത്താവ് വീട്ടിലില്ലാത്തപ്പോൾ ശനിയാഴ്ച വൈകീട്ടാണ് രൂപ പെൺമക്കളോടൊപ്പം വീടുവിട്ടിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ ഗ്രാമവാസികൾ ഇവരുടെ മൃതദേഹം കൃഷിഭൂമിയിൽ കണ്ടെത്തി. വിഷം കലർത്തിയ ചോക്ലേറ്റ് സ്വയം കഴിക്കുന്നതിന് മുമ്പ് രൂപ മക്കൾക്ക്…
Read Moreലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ
ബെംഗളൂരു: കൃഷ്ണ ലേഔട്ടിലെ വാടക വീട്ടിൽ താമസിച്ചിരുന്ന പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് 22 കാരിയായ യുവതിയെ ഹുളിമാവ് പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ ലേഔട്ടിലെ താമസക്കാരിയും കുടക് സ്വദേശിയുമായ അശ്വിതയാണ് അറസ്റ്റിലായത്, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മഹേഷ് (25) നാണ് പരിക്കേറ്റത്. രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. മഹേഷും അശ്വിതയും സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലായതായും സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അവർ പ്രണയത്തിലായി, ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. എന്നാൽ താമസിയാതെ അവർക്കിടെയായിൽ പ്രശ്ങ്ങൾ ഉടലെടുക്കുകയും പലപ്പോഴും വഴക്കിടുകയും ചെയ്തു.…
Read Moreഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ
ബെംഗളൂരു: മൈസുരുവിൽ ദുരൂഹസാഹചര്യത്തിൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ ഭാര്യയെ ഹുൻസൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ജൂൺ ഒമ്പതിനാണ് ഭർത്താവ് ലോകമണിയെ (35) കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. ലോകമണിയുടെ മരണത്തിനു ശേഷം ശിൽപയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ലോകമണിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് ശിൽപയെ ചോദ്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ലോകമണി ഉറങ്ങിക്കിടക്കുമ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ശിൽപ…
Read Moreസുഹൃത്തിന് പാർട്ടി നടത്തി; യുവതിക്ക് നഷ്ടമായത് 3.5 ലക്ഷം രൂപയുടെ സ്വർണം
ബെംഗളൂരു: തന്റെ സുഹൃത്തിന്റെ ജന്മദിന പാർട്ടി വീട്ടിൽ സംഘടിപ്പിച്ച് സുഹൃത്തിനെ അമ്പരപ്പിക്കാൻ ശ്രമിച്ച 24 കാരിയായ യുവതി സ്വയം ഞെട്ടി. ജന്മദിന പാർട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് വൈനിൽ ഉറക്കഗുളികകൾ കലർത്തി യുവതിക്ക് നൽകിയ ശേഷം 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. ഗണിഗരപാളയ സ്വദേശിനിയായ വേദവതി തലഘട്ടപുര പോലീസിനെ സമീപിച്ചതിനെ തുടർന്ന് സുഹൃത്ത് പ്രീതിയെ പിടികൂടുകയായിരുന്നു. ചേതനും വേദവതിയും പ്രീതിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് പോലീസ് പറഞ്ഞു. അങ്ങനെയാണ് വേദവതിയും പ്രീതിയും തങ്ങളുടെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചതും. ജൂൺ…
Read More34 കാരിയായ യുവതിയിൽ നിന്ന് നീക്കം ചെയ്തത് 222 ഗർഭാശയ ഫൈബ്രോയിഡുകൾ
ബെംഗളൂരു: സക്ര വേൾഡ് ആശുപത്രിയിൽ നടന്ന ഒരു സർജറിയിൽ 34 കാരിയായ സ്ത്രീയിൽ നിന്ന് 222 ഗർഭാശയ ഫൈബ്രോയിഡുകൾ നീക്കം ചെയ്തു. 2016-ൽ ഈജിപ്തിലെ ഒരു സ്ത്രീയിൽ നിന്ന് 186 ഗർഭാശയ ഫൈബ്രോയിഡുകൾ നീക്കം ചെയ്തതായി ഗിന്നസ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഫൈബ്രോയിഡുകൾ നീക്കം ചെയ്തതിൽ ആശുപത്രി ഈ റെക്കോർഡ് തകർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാധ്യമപ്രവർത്തകയും മുൻ ടിവി അവതാരകയുമായ റിതിക ആചാര്യ സെപ്തംബറിലാണ് ആശുപത്രിയെ സമീപിക്കുന്നത്. രണ്ട് വർഷത്തോളമായി ക്ഷീണവും ശ്വാസതടസ്സവും വിളർച്ചയും അനുഭവിച്ചിരുന്നതായി ആശുപത്രി അറിയിച്ചു.
Read Moreജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ
ബെംഗളുരു; നഗരത്തിൽ ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശിവമൊഗ സ്വദേശി സന്ദീപ്(34) പിടിയിലായി. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് കാണിച്ച് പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ബെംഗളുരു കമ്മനഹള്ളി സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജോലി അന്വേഷിച്ച് നഗരത്തിലെത്തിയ യുവതിയുടെ ഫോൺ നമ്പർ ഒരു പൊതു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ തരപ്പെടുത്തിയത്. തുടർന്ന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു, തുടർന്ന് നേരിൽ ഇവർ കണ്ട സമയത്ത് യുവാവ് ഇവരുടെ ഏതാനും ചിത്രങ്ങൾ പകർത്തിയിരുന്നു. ഏതാനും…
Read Moreസ്വയം പ്രതിരോധം; ബി.എം.ടി.സി വനിതാ ജീവനക്കാർക്ക് പരിശീലനം
ബെംഗളുരു; ബി.എം.ടി.സിയുടെ പുതിയ പദ്ധതി ശ്രദ്ധ നേടുന്നു, വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനമാണ് നൽകി വരുന്നത്. ശാരീരിക ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ വ്യക്തിത്വ വികസന ക്ലാസുകളും ഇവർക്ക് നൽകം. ബിഎംടിസിക്ക് 3000 ത്തോളം വരുന്ന വനിതാ ജീവനക്കാരുണ്ടെന്നാണ് കണക്ക്. കണ്ടക്ടർമാർ , ഓഫീസ് ജീവനക്കാർ, വർക്ക് ഷോപ്പ് ജീവനക്കാർ എന്നിവരെയെല്ലാം പരിശീലനത്തിനായി ഉൾപ്പെടുത്തും. 1 വർഷത്തിനുള്ളിൽ എല്ലാ വനിതാ ജീവനക്കാർക്കും പരിശീലനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
Read Moreബെംഗളുരുവിൽ നിക്ഷേപ തട്ടിപ്പുമായി മലയാളികൾ; പരാതി നൽകി യുവതി
ബെംഗളുരു; നിക്ഷേപത്തിന് ഉയർന്ന തുക വാഗ്ദാനം നടത്തി കോടികൾ വഞ്ചിച്ചതായി പരാതി. മലയാളികളാണ് തട്ടിപ്പ് നടത്തിയവരെന്നും യുവതി അറിയിച്ചു. ഓഗസ്റ്റ് ഒന്നും സെപ്റ്റംബർ പത്തിനും ഇടയിലാണ് കൊല്ലം സ്വദേശി ടെറൻസ് ആന്റണി, കൂട്ടാളികളായ ഡയാന, ജോൺ,ജോൺസൻ,വിനു എന്നിവരടങ്ങിയ സംഘം യുവതിയെ കബളിപ്പിച്ചത്. നിക്ഷേപത്തിന് ഉയർന്ന പലിശയാണ് വാഗ്ദാനം നൽകിയത്. 35 കാരിയായ യുവതിയും സുഹൃത്തുക്കളും 1.8 കോടിയാണ് ടെറൻസിന്റെ കമ്പനിയിൽ നിക്ഷേപിച്ചത്. തുടക്കത്തിൽ ഉയർന്ന പലിശ നൽകിയതോടെ യുവതി വീണ്ടും കനത്ത നിക്ഷേപം നടത്തുകയും എന്നാൽ പിന്നീട് പലിശ നൽകാതെ ടെറൻസ് അടക്കമുള്ളവർ മുങ്ങുകയുമായിരുന്നു.…
Read More