യുവതിയെ കഴുത്തറുത്ത് കൊന്ന കേസ്; ഭർത്താവ് പോലീസ് പിടിയിൽ

ബെം​ഗളുരു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് പിടിയിലായി. അന്നപൂർണ്ണേശ്വരി ന​ഗറിലാണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെം​ഗളുരുവിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറും , പണമിടപാട് സ്ഥാപന നടത്തിപ്പുകാരനുമായ കന്തരാജുവാണ് (41) പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഭാര്യ രൂപയെ (​31) രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയത്. നന്ദി ഹിൽ സിൽ കൊണ്ടുപോയി തള്ളി ഇടാനടക്കം മുൻ കാലങ്ങളിൽ പലപ്പോഴും ഇയാൾ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നന്നതായി പോലീസ്.  

Read More

ബി.ടി.എം.ലേഔട്ടിൽ അലഞ്ഞ് നടന്നിരുന്ന യുവതിയെ നിംഹാൻസിലാക്കി പോലീസ്;യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു;ക്വാറന്റെനിലായി ആരോ​ഗ്യപ്രവർത്തകർ.

ബെം​ഗളുരു; ബെം​ഗളുരുവിലെ പ്രശസ്ത ഹോസ്പിറ്റലായ നിംഹാൻസിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എമർജൻസി കെയർ യൂണിറ്റ് തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കുമാറ്റിയതായി അധികൃതർ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചതിനാൽ നിലവിൽ പ്രവർത്തിക്കുന്ന എമർജൻസി യൂണിറ്റ് അണു വിമുക്തമാക്കിയ ശേഷമായിരിക്കും ഇനി പ്രവൃത്തിക്കുക, വെള്ളിയാഴ്ച്ച ഇവിടെ പ്രവേശിപ്പിച്ച , രോ​ഗ ലക്ഷണങ്ങളില്ലാതിരുന്നതിനാലാണ് അറിയാതെ പോയത്. എന്നാൽ പിന്നീട് നടത്തിയ വിശദ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിടിഎം ലേ ഔട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന സ്ത്രീയെ പോലീസാണ് നിംഹാൻസിലെത്തിയ്ച്ചത്. പക്ഷേ അലഞ്ഞ് നടന്നിരുന്ന യുവതിയെ സുരക്ഷിതയാക്കാനായി പോലീസ്…

Read More

കുതിരയുടെ ചവിട്ടേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

മൈസുരു: തെരുവ് കുതിരയുടെചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മൈസുരു സ്വദേശിനി പർവതമ്മ(55) ആണ് മരിച്ചത്. കുതിരകൾ പരസ്പരം പോരടിക്കുന്ന സമയത്ത് റോഡിലിറങ്ങിയഇവരെ കുതിരകളിലൊന്ന് തൊഴിചിടുകയായിരുന്നു

Read More

മദ്യപിക്കാൻ പണം നൽകിയില്ല; മകൻ അമ്മയെ തീകൊളുത്തി

ബെം​ഗളുരു: മ​ദ്യപിക്കാൻ പണം നൽകാത്തതിൽ രോഷാകുലനായ മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി. 30% പൊള്ളലേറ്റ അശ്വഥ് ന​ഗർ സ്വദേശി ഭാരതി(54) ചികിത്സയിലാണ് . മകൻ ഉത്തം(24) കുമാറിനായി പോലീസ് അന്വേഷണം തുടങ്ങി.

Read More

ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായി; യുവതി ജീവനൊടുക്കി

ബെംഗളൂരു: യുവതി ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായതിന്റെ ദുഃഖത്തിൽ ജീവനൊടുക്കിയ നിലയിൽ. ബിദറഹള്ളി നിവാസി മീനാക്ഷി(24)യാണ് മരിച്ചത്. കാബ് ഡ്രൈവറായ ഭർത്താവ് ഹരീഷ് മുനിനാരായണൻ (27) കഴിഞ്ഞ 20നു കൊല്ലപ്പെട്ട സംഭവത്തിൽ മീനാക്ഷിയുടെ സഹോദരൻ വിനയ് കുമാർ പിടിയിലായിരുന്നു. ഭർത്താവ് കൊല്ലപ്പെട്ടതനെ തുടർന്നുണ്ടായ മനോ വിഷമത്തിലാണ് യുവതി ആത്മഹത്യചെയ്തതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Read More

എച്ച്ഐവി വെള്ളത്തിലൂടെ പകരുമെന്ന് ഭയം; 32 ഏക്കറുള്ള തടാകം വറ്റിച്ച് ജനങ്ങൾ

ബെംഗളൂരു: ഏക ജലസ്രോതസ്സായ തടാകം എച്ച്ഐവി ബാധ ഭയന്നു ഗ്രാമവാസികൾ വറ്റിക്കുന്നു. ധാർവാഡ് മൊറാബ് ഗ്രാമത്തിലെ ജനങ്ങളാണ് എച്ച്ഐവി ബാധിച്ചെന്നു കരുതുന്ന സ്ത്രീയുടെ മൃതദേഹം പൊന്തിയതിനെ തുടർന്നു വിചിത്ര നടപടിക്കു മുതിർന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എച്ച്ഐവി വെള്ളത്തിലൂടെ പകരില്ലെന്ന് ഉറപ്പ് നൽകിയിട്ടും വിശ്വസിക്കാൻ ഇവർ തയാറായില്ല. 32 ഏക്കർ തടാകത്തിന്റെ മുക്കാൽ ഭാഗമേ 5 ദിവസം കൊണ്ട് വറ്റിക്കാനായുള്ളൂ. കുടിക്കാനും ജലസേചനത്തിനും ഉൾപ്പെടെ കുറഞ്ഞതു 15,000 പേർ തടാകത്തിലെ ജലം ഉപയോഗിക്കുന്നുണ്ട്. ഗ്രാമവാസികൾ പഞ്ചായത്ത് അധികൃതരോട് അതിനാൽ, മേഖലയിലെ മാലപ്രഭ കനാലിൽ നിന്നു ശുദ്ധജലമെത്തിച്ചു…

Read More

സൈക്കിൾ റാലിയുമായി വനിതാ പോലീസ്; ലക്ഷ്യമിടുന്നത് വനിതാ ശാക്തീകരണ സന്ദേശം

ബെം​ഗളുരു: ബെള​ഗാവിയിൽ നിന്ന് ബെം​ഗളുരുവിലേക്ക് സൈക്കിൾറാലിക്ക് തയ്യാറെടുത്ത് വനിതാ പോലീസ് അം​ഗങ്ങൾ. സ്ത്രീ ശാക്തീകരണ സന്ദേശമാണ് ലക്ഷ്യം. ഡിസംബർ 5 ന് ബെള​ഗാവിയിൽ നിന്ന് പുറപ്പെട്ട് റാലി 1700 കിലോമീറ്റർ പിന്നിടും. കെഎസ് ആർപി നാലാം ബറ്റാലിയനിലെ നിഷ ജെയിംസ്ആണ് വനിതകളുടെ റാലി നയിക്കുക.

Read More

ട്രെയിനിൽ യുവതിയോട് ലൈം​ഗികാതിക്രമം നടത്തിയയാളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്

ബെം​ഗളുരു: മൈസുരു-ചെന്നൈ ശതാബ്ദി എക്സ്പ്രസിൽ യുവതിയോട് ലൈം​ഗിക അതിക്രമം നടത്തിയയാളെ ഇതുവരെയും തിരിച്ചറിയാനായില്ല. നവംബർ 10 ന് ബെം​ഗളുരുവിലേക്കുള്ള യാത്രക്കിടെ എെടി ജീവനക്കാരിയായ യുവതിയെ ട്രെയിനിലുണ്ടായിരുന്ന വ്യക്തി കടന്നു പിടിക്കുകയായിരുന്നു. ബഹളം വച്ചതോടെ യുവതിയെ ഇയാൾ വിടുകയും പിന്നീട് പരസ്യമായി വെല്ലുവിളി നടത്തുകയും , യുവതിയോട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തോളാൻ പറയുകയുമായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.

Read More

ആക്ടിവിസ്റ്റായ തൃപ്തി ​ദേശായിക്ക് നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല: ഭക്ത ജനങ്ങളോടൊപ്പം ചേർന്ന് നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ

കൊച്ചി: ശബരിമലയിൽ ആചാര ലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വ്യക്തമാക്കി. ആക്‌ടിവിസ്‌റ്റായ തൃപ്‌തി ദേശായിയെപ്പോലുള്ളവർക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.സുരേന്ദ്രൻ പറ‍ഞ്ഞു. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്‌തി ദേശായിയെപ്പോലെയുള്ളവരെ ഭക്തർ തടയുക തന്നെ ചെയ്യുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തൃപ്തി ദേശായിയെ പോലുള്ളവരെ തിരിച്ചയച്ച് ഭക്തവിശ്വാസത്തെ സർക്കാർ മാനിക്കണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി

Read More

വീടുവാങ്ങാൻ നൽകിയ പണം നഷ്ടമായി; കുടുംബത്തിലെ 4 പേർ മരിച്ചനിലയിൽ

ബെം​ഗളുരു: വീടുവാാങ്ങിക്കാനായി നൽകിയ പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് യുവതി മാതാപിതാക്കളെയും മകളെയും കൊന്ന് ജീവനൊടുക്കി. ദൊഡ്ഡബൊമ്മസാന്ദ്രയിൽ താമസിക്കുന്ന സുധാറാണി(27), മാതാപിതാക്കളായ ജനാർദനൻ(52)), സുമിത്ര(45) എന്നിവരെ ഭക്ഷണത്തിൽവിഷം ചേർത്ത് നൽകിയും മകളായ സോണിക(6) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു വീട് വാങ്ങാനായി 25 ലക്ഷം വസ്തു ഉടമക്ക് നൽകിയെങ്കിും ഉടമ മരിച്ചതോടെ പണം ഇവർക്ക് തിരികെ ലഭിക്കാതാകുകയായിരുന്നു. സുധാറാണിയുടെ ഭർത്താവ് അർജുൻ മത്തിക്കരയിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്.

Read More
Click Here to Follow Us