ബി.ടി.എം.ലേഔട്ടിൽ അലഞ്ഞ് നടന്നിരുന്ന യുവതിയെ നിംഹാൻസിലാക്കി പോലീസ്;യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു;ക്വാറന്റെനിലായി ആരോ​ഗ്യപ്രവർത്തകർ.

ബെം​ഗളുരു; ബെം​ഗളുരുവിലെ പ്രശസ്ത ഹോസ്പിറ്റലായ നിംഹാൻസിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എമർജൻസി കെയർ യൂണിറ്റ് തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കുമാറ്റിയതായി അധികൃതർ വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ചതിനാൽ നിലവിൽ പ്രവർത്തിക്കുന്ന എമർജൻസി യൂണിറ്റ് അണു വിമുക്തമാക്കിയ ശേഷമായിരിക്കും ഇനി പ്രവൃത്തിക്കുക, വെള്ളിയാഴ്ച്ച ഇവിടെ പ്രവേശിപ്പിച്ച , രോ​ഗ ലക്ഷണങ്ങളില്ലാതിരുന്നതിനാലാണ് അറിയാതെ പോയത്.

എന്നാൽ പിന്നീട് നടത്തിയ വിശദ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിടിഎം ലേ ഔട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന സ്ത്രീയെ പോലീസാണ് നിംഹാൻസിലെത്തിയ്ച്ചത്.

  വിജയും സംഗീതയും ഒന്നിക്കുന്നു

പക്ഷേ അലഞ്ഞ് നടന്നിരുന്ന യുവതിയെ സുരക്ഷിതയാക്കാനായി പോലീസ് എത്തിയ്ച്ചത് ഹോട്‌സ്‌പോട്ടിൽ നിന്നാണെന്ന് ആശുപത്രി അധികൃതർ അറിഞ്ഞിരുന്നില്ല, പിറ്റേന്നാണ് അറിഞ്ഞതും കോവിഡ് പരിശോധന നടത്തിയതും. പോസിറ്റീവായതോടെ യുവതിയെ ഇതോടെ വിക്ടോറിയ ആശുപത്രിയിലേയ്ക്ക് മാറ്റി കഴിയ്ഞ്ഞു.

ഇതോടെ ഇവരെ ചികിത്സിച്ചവരടക്കം ക്വാറന്റൈനിൽ പോകണ്ട സ്ഥിതിയാണ് വന്നിരിയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ യുവതിയുടെ അമ്മയ്ക്കും കോവിഡ് പരിശോധന ഉടൻ നടത്തുമെന്ന് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts