ബെംഗളൂരു: ഏക ജലസ്രോതസ്സായ തടാകം എച്ച്ഐവി ബാധ ഭയന്നു ഗ്രാമവാസികൾ വറ്റിക്കുന്നു. ധാർവാഡ് മൊറാബ് ഗ്രാമത്തിലെ ജനങ്ങളാണ് എച്ച്ഐവി ബാധിച്ചെന്നു കരുതുന്ന സ്ത്രീയുടെ മൃതദേഹം പൊന്തിയതിനെ തുടർന്നു വിചിത്ര നടപടിക്കു മുതിർന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എച്ച്ഐവി വെള്ളത്തിലൂടെ പകരില്ലെന്ന് ഉറപ്പ് നൽകിയിട്ടും വിശ്വസിക്കാൻ ഇവർ തയാറായില്ല.
32 ഏക്കർ തടാകത്തിന്റെ മുക്കാൽ ഭാഗമേ 5 ദിവസം കൊണ്ട് വറ്റിക്കാനായുള്ളൂ. കുടിക്കാനും ജലസേചനത്തിനും ഉൾപ്പെടെ കുറഞ്ഞതു 15,000 പേർ തടാകത്തിലെ ജലം ഉപയോഗിക്കുന്നുണ്ട്. ഗ്രാമവാസികൾ പഞ്ചായത്ത് അധികൃതരോട് അതിനാൽ, മേഖലയിലെ മാലപ്രഭ കനാലിൽ നിന്നു ശുദ്ധജലമെത്തിച്ചു തടാകം നിറയ്ക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഇരുപത്തിയെട്ടിനാണു മരിച്ച നിലയിൽതടാകത്തിനു സമീപത്തു വസിക്കുന്ന സ്ത്രീയെ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു ഭാഗം മത്സ്യം ഭക്ഷിച്ച നിലയിലായിരുന്നു.
ഇവർക്ക് എച്ച്ഐവിയുണ്ടെന്നും വെള്ളം ഉപയോഗിച്ചാൽ അസുഖം പകരുമെന്നും ചിലർ വാദിച്ചതോടെ ഗ്രാമീണർ തടാകം വറ്റിക്കാൻ തീരുമാനിക്കുകയായിരുന്നു .ജലം ക്ലോറിനേഷൻ നടത്തി ദ്ധീകരിക്കാമെന്നു പറഞ്ഞെങ്കിലും ഇവർ വഴങ്ങിയില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.