പുള്ളിപ്പുലി ഭീതി: ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനത്തിന് വീണ്ടും നിയന്ത്രണം

ബെംഗളൂരു: പുള്ളിപ്പുലി ഭീതിയെ തുടർന്ന് ശനിയാഴ്ച മുതൽ മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ കെആർഎസിലെ ബൃന്ദാവൻ ഗാർഡൻസിൽ വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു. ബൃന്ദാവൻ ഗാർഡൻസിന്റെ വടക്കൻ ഭാഗത്തെ സിസിടിവി ദൃശ്യങ്ങളിൽ ഈ ആഴ്ച രണ്ടാം തവണയാണ് പുലിയെ കണ്ടത്. മുൻകരുതൽ നടപടിയെന്ന നിലയിൽ കാവേരി നീരാവരി നിഗം ​​അധികൃതരാണ് തീരുമാനം എടുത്തത്. പുലിയെ പിടിക്കാൻ കൂട്ട് വച്ചിട്ടുണ്ടെങ്കിലും കെആർഎസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ കോമ്പിംഗ് ഓപ്പറേഷൻ നടത്തും. ബൃന്ദാവൻ ഗാർഡനിലേക്ക് വിനോദസഞ്ചാരികളെ അനുവദിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

ആക്ടിവിസ്റ്റായ തൃപ്തി ​ദേശായിക്ക് നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല: ഭക്ത ജനങ്ങളോടൊപ്പം ചേർന്ന് നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ

കൊച്ചി: ശബരിമലയിൽ ആചാര ലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വ്യക്തമാക്കി. ആക്‌ടിവിസ്‌റ്റായ തൃപ്‌തി ദേശായിയെപ്പോലുള്ളവർക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.സുരേന്ദ്രൻ പറ‍ഞ്ഞു. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്‌തി ദേശായിയെപ്പോലെയുള്ളവരെ ഭക്തർ തടയുക തന്നെ ചെയ്യുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തൃപ്തി ദേശായിയെ പോലുള്ളവരെ തിരിച്ചയച്ച് ഭക്തവിശ്വാസത്തെ സർക്കാർ മാനിക്കണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി

Read More
Click Here to Follow Us