ബൃന്ദാവൻ ഉദ്യാനത്തിൽ 2.60 കോടിയുടെ പുതിയ മ്യൂസിക്കൽ ഫൗണ്ടൻ വരുന്നു

ബെംഗളൂരു : ശ്രീരംഗപട്ടണയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബൃന്ദാവൻ ഉദ്യാനത്തിൽ സന്ദർശകരെ ആകർഷിക്കാൻ പുതിയ മ്യൂസിക്കൽ ഫൗണ്ടൻ സ്ഥാപിക്കുന്നു. നിലവിലെ മ്യൂസിക്കൽ ഫൗണ്ടൻ ചെലവിൽ പുതിയത് സജ്ജമാക്കുന്നത്. പുതിയ മ്യൂസിക്കൽ ഫൗണ്ടന്റെ നിർമാണമാരംഭിച്ചിട്ടുണ്ട്. ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയത് പൊളിച്ചു കളഞ്ഞാണ് 2.60 കോടി രൂപ ചിലവിൽ പണികൾ ആരംഭിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് നിർമാണച്ചുമതല. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പ്രതിദിനം ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ഉദ്യാനം കൂടുതൽ മനോഹരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫൗണ്ടൻ ഏർപ്പെടുത്തുന്നത്. ഇന്ത്യയിലെയും വിദേശത്തെയും മറ്റു മ്യൂസിക്കൽ…

Read More

പുള്ളിപ്പുലി ഭീതി: ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനത്തിന് വീണ്ടും നിയന്ത്രണം

ബെംഗളൂരു: പുള്ളിപ്പുലി ഭീതിയെ തുടർന്ന് ശനിയാഴ്ച മുതൽ മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ കെആർഎസിലെ ബൃന്ദാവൻ ഗാർഡൻസിൽ വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു. ബൃന്ദാവൻ ഗാർഡൻസിന്റെ വടക്കൻ ഭാഗത്തെ സിസിടിവി ദൃശ്യങ്ങളിൽ ഈ ആഴ്ച രണ്ടാം തവണയാണ് പുലിയെ കണ്ടത്. മുൻകരുതൽ നടപടിയെന്ന നിലയിൽ കാവേരി നീരാവരി നിഗം ​​അധികൃതരാണ് തീരുമാനം എടുത്തത്. പുലിയെ പിടിക്കാൻ കൂട്ട് വച്ചിട്ടുണ്ടെങ്കിലും കെആർഎസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ കോമ്പിംഗ് ഓപ്പറേഷൻ നടത്തും. ബൃന്ദാവൻ ഗാർഡനിലേക്ക് വിനോദസഞ്ചാരികളെ അനുവദിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More
Click Here to Follow Us