ബൃന്ദാവൻ ഉദ്യാനത്തിൽ 2.60 കോടിയുടെ പുതിയ മ്യൂസിക്കൽ ഫൗണ്ടൻ വരുന്നു

ബെംഗളൂരു : ശ്രീരംഗപട്ടണയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബൃന്ദാവൻ ഉദ്യാനത്തിൽ സന്ദർശകരെ ആകർഷിക്കാൻ പുതിയ മ്യൂസിക്കൽ ഫൗണ്ടൻ സ്ഥാപിക്കുന്നു. നിലവിലെ മ്യൂസിക്കൽ ഫൗണ്ടൻ ചെലവിൽ പുതിയത് സജ്ജമാക്കുന്നത്.

പുതിയ മ്യൂസിക്കൽ ഫൗണ്ടന്റെ നിർമാണമാരംഭിച്ചിട്ടുണ്ട്. ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയത് പൊളിച്ചു കളഞ്ഞാണ് 2.60 കോടി രൂപ ചിലവിൽ പണികൾ ആരംഭിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് നിർമാണച്ചുമതല.

  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!

സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പ്രതിദിനം ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ഉദ്യാനം കൂടുതൽ മനോഹരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫൗണ്ടൻ ഏർപ്പെടുത്തുന്നത്.

ഇന്ത്യയിലെയും വിദേശത്തെയും മറ്റു മ്യൂസിക്കൽ ഫൗണ്ടനുകളെക്കുറിച്ച് പഠിച്ചാണ് ബൃന്ദാവനിൽ സ്ഥാപിക്കുന്ന പുതിയ ഫൗണ്ടന്റെ മാതൃക തയ്യാറാക്കിയതെന്ന് സി.എൻ.എൻ.എൽ. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അബു ഫാറൂഖ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts