ട്രെയിനിൽ യുവതിയോട് ലൈം​ഗികാതിക്രമം നടത്തിയയാളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്

ബെം​ഗളുരു: മൈസുരു-ചെന്നൈ ശതാബ്ദി എക്സ്പ്രസിൽ യുവതിയോട് ലൈം​ഗിക അതിക്രമം നടത്തിയയാളെ ഇതുവരെയും തിരിച്ചറിയാനായില്ല. നവംബർ 10 ന് ബെം​ഗളുരുവിലേക്കുള്ള യാത്രക്കിടെ എെടി ജീവനക്കാരിയായ യുവതിയെ ട്രെയിനിലുണ്ടായിരുന്ന വ്യക്തി കടന്നു പിടിക്കുകയായിരുന്നു. ബഹളം വച്ചതോടെ യുവതിയെ ഇയാൾ വിടുകയും പിന്നീട് പരസ്യമായി വെല്ലുവിളി നടത്തുകയും , യുവതിയോട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തോളാൻ പറയുകയുമായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.

Read More
Click Here to Follow Us