നഗരത്തിലെ മഴക്കെടുതിയിൽ 23 കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു; നഗരത്തിലുണ്ടായ കനത്ത മഴയിൽ 23 കാരിയായ യുവതിയുടെ ജീവൻ നഷ്ടപ്പെട്ട്. തിങ്കളാഴ്ച രാത്രി സിദ്ധാപുരയിൽ വെള്ളം കയറിയ റോഡ് മുറിച്ചുകടക്കുന്നതിനിടെ വൈദ്യുതത്തൂണിൽ സ്പർശിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.

ഒരു സ്വകാര്യ സ്‌കൂളിൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന സിദ്ധപുര സ്വദേശിനി അഖിലയാണ് മരിച്ചത്. വൈറ്റ്ഫീൽഡിലെ ബ്രൂക്ക്ഫീൽഡിന് സമീപം സിദ്ധപുരയിൽ വർത്തൂർ റോഡിൽ മയൂര ബേക്കറി ആൻഡ് സ്വീറ്റ്സിന് സമീപം രാത്രി 9.30 ഓടെയാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു.

  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!

അഖില സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മുട്ടിന് മുകളിൽ വെള്ളക്കെട്ടുള്ള സിദ്ധപുരയിൽ എത്തിയപ്പോൾ സ്കൂട്ടർ കരാറിൽ ആവുകയും അഖില വെള്ളത്തിലേക്ക് വീഴുകയും ചെയ്തു തുടർന്ന് അഖില എഴുന്നേറ്റു റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. താങ്ങിനായി റോഡരികിലെ വൈദ്യുതത്തൂൺ പിടിച്ചപ്പോളാണ് വൈദ്യുതാഘാതമേറ്റത്.

സംഭവം കണ്ടുനിന്ന നാട്ടുകാർ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബിബിഎംപിയുടെയും മറ്റ് നഗരസഭാ അധികൃതരുടെയും അനാസ്ഥയാണ് അഖിലയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാരും അഖിലയുടെ മാതാപിതാക്കളും ആരോപിച്ചു. എന്നാൽ, അവർ ഇതുവരെ പരാതി നൽകിയിട്ടില്ല. സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ
[masterslider id="10"]

Related posts