നഗരത്തിലെ മഴക്കെടുതിയിൽ 23 കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു; നഗരത്തിലുണ്ടായ കനത്ത മഴയിൽ 23 കാരിയായ യുവതിയുടെ ജീവൻ നഷ്ടപ്പെട്ട്. തിങ്കളാഴ്ച രാത്രി സിദ്ധാപുരയിൽ വെള്ളം കയറിയ റോഡ് മുറിച്ചുകടക്കുന്നതിനിടെ വൈദ്യുതത്തൂണിൽ സ്പർശിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഒരു സ്വകാര്യ സ്‌കൂളിൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന സിദ്ധപുര സ്വദേശിനി അഖിലയാണ് മരിച്ചത്. വൈറ്റ്ഫീൽഡിലെ ബ്രൂക്ക്ഫീൽഡിന് സമീപം സിദ്ധപുരയിൽ വർത്തൂർ റോഡിൽ മയൂര ബേക്കറി ആൻഡ് സ്വീറ്റ്സിന് സമീപം രാത്രി 9.30 ഓടെയാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു. അഖില സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മുട്ടിന് മുകളിൽ വെള്ളക്കെട്ടുള്ള…

Read More

ടി.വി കണ്ടതിന് പിതാവിന്റെ ശകാരം; 23-കാരൻ സ്വയം കുത്തിപ്പരിക്കേൽപ്പിച്ച് മരിച്ചു

ബെംഗളൂരു: ടെലിവിഷൻ കണ്ടതിന് പിതാവ് ശാസിച്ചതിനെത്തുടർന്ന് 23 കാരൻ സ്വയം കുത്തിപ്പരിക്കേൽപ്പിച്ച് മരിച്ചു. സയ്യിദ് സാഹിൽ എന്നയാളാണ് മരിച്ചത്, ജെജെ നഗറിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) സഞ്ജീവ് പാട്ടീൽ അറിയിച്ചു . ഞായറാഴ്ച രാവിലെ സയ്യിദ് പണിക്കുപോകാതെ ടി.വി. കാണുന്നതുകണ്ട പിതാവ് ശാസിക്കുകയും ആക്ഷേപിക്കുകയും ചെയ്തു തുടർന്ന് പിതാവ് മകളുടെ വീട്ടിലേക്കുപോയി. ഇതേത്തുടർന്ന് സയ്യിദ് അടുക്കളയിൽ പോയി കത്തിയെടുത്ത് സ്വയം കുത്തിപ്പരിക്കേൽപ്പിക്കുകയും ഇനിയുംതന്നെ വഴക്കു പറഞ്ഞാൽ കുത്തി…

Read More