നടൻ പ്രഭാസ് വിവാഹിതനാകുന്ന വാര്‍ത്ത കുറേക്കാലമായി പ്രചരിക്കുന്നുണ്ട്. പലപ്പോഴും പ്രഭാസ് അതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് എല്ലാം ഒഴിഞ്ഞു മാറുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്. താരത്തിന്റെ അമ്മായി ശ്യാമള ദേവിയാണ് ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ഒരു വിവരം പങ്കുവെച്ചിരിക്കുന്നത്. വിവാഹം എന്തായാലും ഉറപ്പാണ്. മിക്കവാറും അടുത്ത ദസറയ്ക്ക് മുമ്പ് വിവാഹം നടക്കും. തിയ്യതി എപ്പോഴായിരിക്കും എന്ന് ഇപ്പോള്‍ തനിക്ക് വ്യക്തമാക്കാനാകില്ല എന്തായാലും വൈകാതെ ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാകും എന്നുമാണ് ശ്യാമള ദേവി വെളിപ്പെടുത്തിയിരിക്കുന്നത്.…
Read MoreTag: wedding
കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് വിവാഹിതനായി
കോഴിക്കോട്: കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റും നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ.എം അഭിജിത് വിവാഹിതനായി. കോഴിക്കോട് മണ്ണൂർ ശ്രീപുരിയില്‍ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകള്‍ നജ്മിയാണ് വധു. ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയന്‍സ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. കോളജ് കാലത്തുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. രമേശ് ചെന്നിത്തല, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Read Moreവിവാഹം കഴിഞ്ഞ് രണ്ടു ദിവസം കൊണ്ട് പ്രസവിച്ചു ; ഷോക്കിൽ ഭർത്താവും വീട്ടുകാരും
നോയിഡ: വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും ഞെട്ടിപ്പിച്ച് യുവതി. വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ നവവധുവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭര്‍ത്താവിനെ തേടിയെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ യുവതി പ്രസവിക്കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവെച്ച് വിവാഹം കഴിപ്പിച്ച പെണ്‍വീട്ടുകാരോട് അതൃപ്തി അറിയിച്ച ഭര്‍ത്താവ് യുവതിയെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. സെക്കന്തരാബാദില്‍ നിന്നുള്ള യുവതിയെ കഴിഞ്ഞ ദിവസമായിരുന്നു നോയിഡ സ്വദേശി വിവാഹം കഴിച്ചത്. കല്യാണം നടന്ന ദിവസം രാത്രി നവവധുവിന് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. വേദന അസഹ്യമായതോടെ ഭര്‍തൃവീട്ടുകാര്‍…
Read Moreവിവാഹം നടക്കുന്നില്ല ; യുവാവ് ജീവനൊടുക്കി
ബെംഗളൂരു: വിവാഹം കഴിക്കാനാകാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂർ താലൂക്കിലെ തെലങ്കാര സ്വദേശിയായ നാഗരാജ ഗണപതി ഗാവോങ്കർ (35) ആണ് മരിച്ചത്. യെല്ലപ്പൂരിൽ അടയ്ക്ക കച്ചവടം നടത്തുകയായിരുന്നു നാഗരാജ്. ഈ മേഖലയിൽ ബ്രാഹ്മണ സമുദായത്തിൽ ഉൾപ്പെട്ട യുവതീയുവാക്കൾ അനുയോജ്യമായ വരനെയോ വധുവിനെയോ കണ്ടെത്താൻ പാടുപെടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 27ന് മാർക്കറ്റിൽ നിന്ന് കയർ വാങ്ങിയ നാഗരാജ് വീടിന് സമീപത്തെ മരത്തിന് സമീപം ബൈക്ക് നിർത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. വിവാഹത്തിന് കുട്ടിയെ കണ്ടെത്താനാകാത്തതിൽ മനംനൊന്താണ് നാഗരാജ് ജീവനൊടുക്കിയതെന്ന്…
Read Moreലളിതമായ ചടങ്ങിൽ വിവാഹിതയായി കേന്ദ്ര മന്ത്രിയുടെ മകൾ
ബെംഗളൂരു: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ മകൾ വിവാഹിതയായി. നിർമല സീതാരാമന്റെയും പരകാല പ്രഭാകറിന്റയും മകൾ പരകാല വങ്കമയിയാണ് വ്യാഴാഴ്ച ബെംഗളൂരുവിലെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിവാഹിതയായത്. പ്രതീകാണ് വരൻ. പ്രധാന മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ആണ് പ്രതീക്. ഗുജറാത്തുകാരനായ പ്രതീക് മോദിയുടെ അടുത്ത അനുയായി കൂടെയാണ്. ബ്രാഹ്മണ പാരമ്പര്യത്തിൽ നടന്ന ചടങ്ങിന് ഉഡുപ്പി അദമരു മഠത്തിലെ സന്യാസിമാർ കാർമികത്വം വഹിച്ചു. ലളിതമായ ചടങ്ങിൽ രാഷ്ട്രീയത്തിന്റെ ഉന്നതരൊന്നും പങ്കെടുത്തിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കുകൊണ്ടത്.
Read Moreവിവാഹത്തിന്റെ ഫോട്ടോയിൽ പിഴവ്, താലികെട്ട് ചിത്രമെടുക്കാൻ മറന്നു; ഫോട്ടോഗ്രാഫർക്ക് 25000 രൂപ പിഴ ചുമത്തി കോടതി
ബെംഗളൂരു :താലികെട്ടിന്റെ വീഡിയോ എടുക്കാത്ത ഫോട്ടോഗ്രാഫർക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി. 25,000 രൂപ നഷ്ടപരിഹാരം നൽകിയാനാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ബംഗളൂരുവിലെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിന് നഷ്ടപരിഹാരം നൽകേണ്ടത്. മുഹൂർത്തത്തിന്റെ ചിത്രവും വീഡിയോയും പകർത്തിയിട്ടില്ലെങ്കിലും പകർത്തിയവ യഥാസമയം നൽകിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് നഷ്ടപരിഹാരം വിധിച്ചത്. ഉത്തരഹള്ളിയിലെ നിതിൻ കുമാർ എന്നയാളായിരുന്നു പരാതിക്കാരൻ. 2019 നവംബറിൽ നിതിൻ കുമാറിന്റെ വിവാഹം. ഒട്ടും മോശമാകരുതെന്ന് കരുതി സ്ഥലത്തെ അതിപ്രശസ്തനായ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിനെ തന്നെ ബുക്കുചെയ്തു. 1.2 ലക്ഷം രൂപയ്ക്കായിരുന്നു എഗ്രിമെന്റ്…
Read Moreനടൻ പ്രഭാസ് വിവാഹിതനാവുന്നു ; വധുവിനെയും വിവാഹവേദിയും വെളിപ്പെടുത്തി താരം
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന ആദിപുരുഷ് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുകയാണ് പ്രഭാസ്. ജൂണ്‍ 16ന് തിയേറ്ററുകളിലെത്തുന്ന ഈ ത്രിഡി ചിത്രം ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും റിലീസ് ചെയ്യും. ബോളിവുഡ് താരം കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായികയായ സീതയെ അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രീറിലീസ് ഇവന്റ് കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ നടന്നിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്റെ വിവാഹക്കാര്യത്തെ കുറിച്ച്…
Read Moreമണ്ഡ്യയിലെ കർഷകർക്ക് വിവാഹം നടക്കുന്നില്ല; 105 കിമീ അകലെയുള്ള ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തി 200 യുവാക്കൾ
ബെംഗളൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ‘ബ്രഹ്മചാരിഗല പദയാത്ര’ നടത്തി മണ്ഡ്യയിലെ യുവാക്കൾ. വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനുഗ്രഹം തേടിയാണ് യാത്ര. വധുവിനെ കിട്ടാതെ അലയുന്ന 200 കർഷക തൊഴിലാളികളായ യുവാക്കളാണ് കൂടുതലും യാത്രയിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 23 മുതൽ അയൽ ജില്ലയായ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുക്കും. 10 ദിവസത്തിനുള്ളിൽ നൂറോളം അവിവാഹിതർ പദയാത്രയിൽ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. ബെംഗളൂരു, മൈസൂരു,…
Read Moreവിവാഹം നടക്കാനായി ബാച്ച്ലർ മാർച്ചുമായി 200 ഓളം യുവാക്കൾ
ബെംഗളൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ബാച്ച്ലേഴ്സ് പദയാത്ര നടത്താനൊരുങ്ങി 200 ഓളം യുവാക്കൾ. കർണാടകയിലെ മണ്ഡ്യയിലാണ് യുവാക്കൾ ‘ബ്രഹ്മചാരിഗല പദയാത്ര’ നടത്താനൊരുങ്ങുന്നത്. വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനുഗ്രഹം തേടിയാണ് യാത്ര. ഫെബ്രുവരി 23 മുതൽ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുക്കും. 10 ദിവസത്തിനുള്ളിൽ നൂറോളം അവിവാഹിതർ പദയാത്രയിൽ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. ബെംഗളൂരു, മൈസൂരു , മണ്ഡ്യ, ശിവമോഗ ജില്ലകളിൽ നിന്നുള്ളവരും…
Read Moreഅയിത്തം കാരണമാക്കി വിവാഹ സംഘം എത്തുന്നതിന് മുൻപേ ക്ഷേത്രം അടച്ചു
ബെംഗളൂരു : കര്‍ണാടകയില്‍ വിവാഹ സംഘം പ്രാര്‍ഥനക്ക് എത്തുന്നതിന് മുന്നോടിയായി അയിത്തം ആരോപിച്ച് ക്ഷേത്രം അടച്ചു.ഗദാഗ് ജില്ലയിലെ ശ്യഗോതി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞയാഴ്ച ശരണു മഡാര്‍ എന്ന കര്‍ഷകന്റെ വിവാഹദിനത്തിലായിരുന്നു സംഭവം. വിവാഹത്തിന് മുന്നോടിയായുള്ള ‘ദേവര കാര്യ’ പൂജകള്‍ക്കായി ശരണുവും കുടുംബാംഗങ്ങളും ദ്യാമവ്വ ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു. എന്നാല്‍, ക്ഷേത്രവും വഴിയിലെ കടകളുമെല്ലാം അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കാണാനായത്.സവര്‍ണജാതിയില്‍ പെട്ട ചിലയാളുകളുടെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രവും കടകളും അടച്ചിട്ടതെന്ന് ശരണുവിന്റെ കുടുംബം ആരോപിച്ചു. താഴ്ന്ന ജാതിക്കാരായ കുടുംബം എത്തുമ്പോൾ കടകള്‍ തുറന്നാല്‍ 2500 രൂപ പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായാണ് ആക്ഷേപം. …
Read More