വിവാഹം നടക്കാനായി ബാച്ച്‌ലർ മാർച്ചുമായി 200 ഓളം യുവാക്കൾ

ബെംഗളൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ബാച്ച്‌ലേഴ്സ് പദയാത്ര നടത്താനൊരുങ്ങി 200 ഓളം യുവാക്കൾ.

കർണാടകയിലെ മണ്ഡ്യയിലാണ് യുവാക്കൾ ‘ബ്രഹ്മചാരിഗല പദയാത്ര’ നടത്താനൊരുങ്ങുന്നത്. വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനുഗ്രഹം തേടിയാണ് യാത്ര.

ഫെബ്രുവരി 23 മുതൽ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുക്കും. 10 ദിവസത്തിനുള്ളിൽ നൂറോളം അവിവാഹിതർ പദയാത്രയിൽ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. ബെംഗളൂരു, മൈസൂരു , മണ്ഡ്യ, ശിവമോഗ ജില്ലകളിൽ നിന്നുള്ളവരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 23ന് മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി ഗ്രാമത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 105 കിലോമീറ്റർ പിന്നിട്ട് ഫെബ്രുവരി 25 ന് എംഎം ഹിൽസിലെത്തും. അവിവാഹിതരായ യുവാക്കളെ സഹായിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

കർണാടകയിൽ പുരുഷ-സ്ത്രീ അനുപാതത്തിലെ വ്യത്യാസം കാരണം വിവാഹം കഴിക്കാനായി സ്ത്രീകളെ കിട്ടാറില്ലെന്നാണ് യുവാക്കളുടെ പരാതി. ജില്ലയിൽ നേരത്തെ പെൺഭ്രൂണഹത്യ കൂടുതലാണെന്നും അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും വനിതാ കർഷക നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts